ഫ്രെഡിനെ വിൽക്കാനുള്ള ശ്രമത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, 20 മില്യൺ ലഭിക്കുമെന്ന് പ്രതീക്ഷ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മധ്യനിരയിലേക്ക് വലിയ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ അവരുടെ ബ്രസീലിയൻ മിഡ്ഫീൽഡർ ഫ്രെഡിനെ വിൽക്കാൻ സാധ്യത. ഈ സമ്മറിൽ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡിനായി ഓഫറുകൾ ക്ഷണിക്കും. എറിക് ടെൻ ഹാഗിന് കീഴിൽ ഫ്രെഡിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടു എങ്കിലും യുണൈറ്റഡ് കസെമിറോക്ക് പറ്റിയ ഒരു മധ്യനിര കൂട്ടാളിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുന്നത്.

Picsart 23 05 18 12 31 19 167

മേസൺ മൗണ്ടിനെ സ്വന്തമാക്കിയ യുണൈറ്റഡ്
ഫ്രെഡ് അല്ലെങ്കിൽ മക്ടോമിനെ ഇവരിൽ ആരെങ്കിലും ഒരാളെ യുണൈറ്റഡ് ഈ സമ്മറിൽ വിൽക്കാൻ ശ്രമിക്കും. 30കാരനായ ഫ്രെഡ് 2018 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. എന്നാൽ സ്ഥിരമായി മികച്ച പ്രകടനങ്ങൾ ടീമിനായി നടത്താൻ ഫ്രെഡിന് ആയിട്ടില്ല. 20 മില്യണ് പൗണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്രെഡിനായി പ്രതീക്ഷിക്കുന്നത്.