41 കാരനായ സ്വീഡിഷ് ഫോർവേഡ് ഇബ്രഹിമോവിച് താൻ ആണ് ഫ്രാൻസിലെ ഫുട്ബോളിനെ വേൾഡ് ക്ലാസ് ആക്കിയത് എന്ന് അഭിപ്രായപ്പെട്ടു. ഞാൻ ഫ്രാൻസിനെ സ്നേഹിക്കുന്നു, ഞാൻ ഫ്രാൻസിൽ നാല് വർഷം ചെലവഴിച്ചു, ഫ്രഞ്ച് ഫുട്ബോളിനെ ലോകനിലവാരത്തിലേക്ക് കൊണ്ടുപോകാൻ എനിക്ക് ആയി. ഇത് അഹങ്കാരമല്ല, സ്വന്തം കാര്യങ്ങളിൽ ഉള്ള ആത്മവിശ്വാസമാണ്. ഇബ്രഹിമോവിച് പറഞ്ഞു.
ഖത്തറിൽ ലോകകിരീടം നിലനിർത്തുന്നതിൽ കൈലിയൻ എംബാപ്പെ പരാജയപ്പെട്ടതിൽ ആശങ്ക വേണ്ട എന്നും ഇബ്ര പറഞ്ഞു. എനിക്ക് എമ്പപ്പയെ കുറിച്ച് ആശങ്കയില്ല, അവൻ തീർച്ചയായും മറ്റൊരു ലോകകപ്പ് നേടും, പക്ഷേ ഖത്തറിൽ അർജന്റീന വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇബ്ര പറഞ്ഞു.
ലോകകപ്പ് വിജയത്തിന് ശേഷമുള്ള അർജന്റീനിയൻ ആഘോഷങ്ങളെ ഇബ്ര വിമർശിക്കുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി മെസ്സി കണക്കാക്കപ്പെടുന്നു, ലോകകപ്പ് നേടിയതിന് അദ്ദേഹം എന്നും ഓർമ്മിക്കപ്പെടുകയും ചെയ്യും. പക്ഷേ മറ്റുള്ളവരെ ഞാൻ ബഹുമാനിക്കില്ല. ഒരു പ്രൊഫഷണലെന്ന നിലയിൽ ഇങ്ങനെ മോശം രീതിയിൽ പെരുമാറുന്നവരെ ബഹുമാനിക്കാൻ കഴിയില്ല എന്നും ഇബ്ര പറഞ്ഞു.