മുൻ സൗ‌ത്താപ്റ്റൻ താരത്തിനും കൊറോണ സ്ഥിരീകരിച്ചു

- Advertisement -

മുൻ സൗ‌ത്താപ്റ്റൻ താരവും ഇറ്റാലിയൻ താരവും ആയ മോണോളോ ഗാബിയാഡിനിക്കും കൊറോണ സ്ഥിരീകരിച്ചു. നിലവിൽ ഇറ്റാലിയൻ ക്ലബ് സന്തോറിയ താരം ആണ് ഗാബിയാഡിനി. തങ്ങളുടെ മുന്നേറ്റനിര താരത്തിന് കൊറോണ സ്ഥിരീകരിച്ച വിവരം ക്ലബ് തന്നെയാണ് പുറത്ത് വിട്ടത്.

ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ സീരി എ താരം ആയി ഗാബിയാഡിനി മാറി. മുമ്പ് യുവന്റസ് പ്രതിരോധനിര താരത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തന്റെ രോഗം സ്ഥിരീകരിച്ചു വാർത്ത കുറിപ്പ് ഇറക്കിയ മുൻ നാപ്പോളി താരം കൂടിയായ ഗാബിയാഡിനി എല്ലാവരുടെയും പിന്തുണക്ക് നന്ദി അറിയിച്ചു. കൂടാതെ ആശങ്കകൾ വേണ്ടെന്നും എല്ലാവരും സൂക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement