സെക്കൻഡ് ഡിവിഷനിലും സംസ്ഥാന ലീഗുകളിലും ഇനി വിദേശ താരങ്ങൾ വേണ്ട

ഇനി മുതൽ ഇന്ത്യയിലെ സെക്കൻഡ് ഡിവിഷനുകളിലും സംസ്ഥാന ലീഗുകളിലും വിദേശ താരങ്ങൾ ഉണ്ടാകില്ല. ഇന്ന് ചേർന്ന ലീഗ് കമ്മിറ്റി ആണ് ഈ നിർദ്ദേശം വെച്ചിരിക്കുന്നത്. ഇത്തവണത്തെ ഹീറോ സെക്കൻഡ് ഡിവിഷൻ ലീഗിൽ രാജ്യത്തുടനീളമുള്ള മൊത്തം 15 ടീമുകൾ ഉണ്ടാകും എന്നും കൂടാതെ ഹീറോ ഐഎസ്എൽ, ഹീറോ ഐ-ലീഗ് ടീമുകളിൽ നിന്നുള്ള റിസർവ് ടീമുകളും ഉണ്ടാകും എന്നും ഇന്ന് കമ്മിറ്റി അറിയിച്ചു.

സെക്കൻഡ് ഡിവിഷനിലെ അവസാന റൗണ്ടുകൾ ഹോം-എവേ അടിസ്ഥാനത്തിൽ ആകും ഇത്തഗണ കളിക്കുക. ഹീറോ സെക്കൻഡ് ഡിവിഷൻ ലീഗിൽ വിദേശ താരങ്ങളെ അനുവദിക്കില്ല എന്ന് പറഞ്ഞ കമ്മിറ്റി ഇത് കൂടുത ഇന്ത്യൻ താരങ്ങൾക്ക് അവസരം നൽകാൻ ആണെന്നും പറഞ്ഞു.

സംസ്ഥാന ഫുട്ബോൾ അസോസിയേഷനുകളോട് സംസ്ഥാന ലീഗുകളിലും വിദേശ താരങ്ങൾ വേണ്ട എന്ന നിർദ്ദേശം എ ഐ എഫ് എഫ് നൽകിയിട്ടുണ്ട്‌

ഹീറോ ഐ-ലീഗിൽ നിന്ന് ഇനി രണ്ട് ടീമുകൾ ഹീറോ സെക്കൻഡ് ഡിവിഷൻ ലീഗിലേക്ക് റിലഗേറ്റഡ് ആകും.