ഫുട്ബോൾ ഇല്ലാതെ 30 ദിവസം

- Advertisement -

കൊറോണ കാരണം യൂറോപ്പിലെ വൻ ലീഗുകൾ അടക്കം എല്ലാവിടെയും ഫുട്ബോൾ നിലച്ചിട്ട് 30 ദിവസം കഴിഞ്ഞിരിക്കുകയാണ്. ഫുട്ബോൾ എന്ന കായിക ഇനത്തെ വർഷങ്ങളായി പിന്തുടരുന്ന ആരാധകർക്ക് വലിയ പ്രയാസം തന്നെയാണ് നൽകുന്നത്. ഫുട്ബോൾ മത്സരങ്ങൾ ആയിരുന്നു പല മനുഷ്യർക്കും മാനസികമായി കരുത്തു നൽകി വന്നിരുന്നത് എന്ന് വരെ ലോകത്തെ പല ഡോക്ടർമാരും പറയുന്നു.

ലോകം മുഴുവൻ ലോക്ക് ഡൗൺ ആയി നിൽക്കുമ്പോൾ ഫുട്ബോൾ കൂടെ ഇല്ലാത്തത് പലർക്കും വലിയ പ്രയാസം നൽകുന്നുണ്ട്. വർഷങ്ങളായി ഫുട്ബോൾ കണ്ട് പാതിരാ കഴിഞ്ഞ് മാത്രം ഉറങ്ങി വന്നിരുന്ന ആരാധകരുടെ ഉറക്കം വരെ താളം തെറ്റിയ അവസ്ഥയിൽ ആയിരിക്കുകയാണ് എന്ന് പഠനങ്ങൾ പറയുന്നു.

എല്ലാം ഫുട്ബോൾ സീസണും അതിന്റെ ഏറ്റവും ആവേശത്തിൽ നിൽക്കുമ്പോൾ ആയിരുന്നു കൊറോണ എത്തിയത്‌. ഇന്ത്യയിലെ രണ്ട് ലീഗുകളുടെയും കിരീടം തീരുമാനിക്കാൻ ആയിരുന്നു എങ്കിലും യൂറോപ്പിൽ അങ്ങനെ ആയിരുന്നില്ല കാര്യങ്ങൾ. ചാമ്പ്യൻസ് ലീഗ് അടക്കം അതിന്റെ ആവേശത്തിലേക്ക് കടക്കുന്ന സമയത്താണ് ഫുട്ബോൾ നിലച്ചത്.

എന്തായാലും പെട്ടെന്ന് തന്നെ കാര്യങ്ങൾ ശാന്തമായി ഫുട്ബോളിന്റെ ആവേശവും അതു തരുന്ന സന്തോഷവും തിരികെ വരും എന്നാണ് ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഫുട്ബോളില്ലാത്ത സാഹചര്യത്തിൽ പെസും ഫിഫയും പോലുള്ള ഗെയിമുകൾ കളിച്ച ആശ്വാസം കണ്ടെത്തുകയാണ് ഫുട്ബോൾ പ്രേമികൾ.

Advertisement