പൗരത്വ നിയമ ഭേദഗതിക്ക് എതിരെയും ഫാസിസത്തിനെതിരെയും ഫുട്ബോൾ കളിച്ച് പ്രതിഷേധിക്കാൻ കൊച്ചി

- Advertisement -

കേന്ദ്ര ഗവണ്മെന്റ് കൊണ്ടു വന്ന പൗരത്വ നിയമ ഭേദഗതിയിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് കൊച്ചി. കലക്ടീവ് ഫേസ് വണും, സ്റ്റ്രീറ്റ്സ് ഓഫ് കാലിക്കറ്റും, മഹരാജാസ് കോളേജ് സ്റ്റുഡന്റ്സ് യൂണിയനും ചേർന്ന് ഈ ജനുവരി 13നാണ് ഫുട്ബോൾ എഗൈൻസ്റ്റ് ഫാസിസം എന്ന പേരിൽ പ്രതിഷേധം നടത്തുന്നത്. കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടാകും മത്സരങ്ങൾക്ക് വേദിയാവുക. CAA, NPR, NRC എന്നിവ നിരസിക്കുക എന്ന സന്ദേശം ഉയർത്തിയാണ് ഈ പ്രതിഷേധ മത്സരങ്ങൾ നടത്തുന്നത്.

വൈകീട്ട് 4 മണി മുതൽ 12 മണി വരെ നീണ്ടു നിൽക്കുന്ന മത്സരങ്ങൾക്ക് മഹാരാജ്സ് സ്റ്റേഡിയം സാക്ഷിയാകും. സെവൻസ് & ഫൈവ്സ് ഫോർമാറ്റിലുള്ള സൗഹൃദ മത്സരങ്ങൾ ആണ് ഉണ്ടാവുക. ഒപ്പം വ്യക്തിഗത സ്കില്ലുകൾ പ്രകടിപ്പിക്കാനാവുന്ന ഡ്രില്ലുകളും ഉണ്ടാകും.

Advertisement