ആഴ്സണൽ സ്ട്രൈക്കൽ ബലോഗൻ ഇംഗ്ലണ്ട് വിട്ടു, ഇനി അമേരിക്കൻ ദേശീയ ടീമിനായി കളിക്കും

Newsroom

21 കാരനായ ആഴ്സണൽ ഫോർവേഡ് ഫോളാരിൻ ബലോഗൻ അമേരിക്കൻ ദേശീയ ടീനിനെ പ്രതിനിധീകരിക്കാൻ തീരുമാനിച്ചു. ഈ സീസണിൽ ലോണിക് ലീഗ് 1 ക്ലബായ റെയിംസിനായി മിന്നുന്ന ഫോമിലുള്ള പ്രതിഭാധനനായ സ്‌ട്രൈക്കർ, ഇംഗ്ലണ്ടിൽ നിന്ന് ആണ് യു‌എസ്‌എയിലേക്ക് മാറുന്നത്.

അമേരിക്ക 23 05 16 20 28 13 800

അദ്ദേഹത്തിന്റെ അഫിലിയേഷൻ മാറ്റുന്നതിനുള്ള അഭ്യർത്ഥന ഫിഫ അംഗീകരിച്ചു കഴിഞ്ഞു. റെയിംസിലെ ലോൺ സ്‌പെല്ലിനിടെ വെറും 34 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ താരം നേടിയിട്ടുണ്ട്. അടുത്ത സീസണിൽ ആഴ്സണൽ സീനിയർ ടീമിൽ അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് താരം. മുമ്പ് ഇംഗ്ലണ്ട് ദേശീയ ടീമിന്റെ യൂത്ത് ടീമുകളെ ബലോഗൻ പ്രതിനിധീകരിച്ചിട്ടുണ്ട്.