ജപ്പാൻ ലീഗിൽ തന്റെ ആദ്യത്തെ ഗോൾ സ്വന്തമാക്കി മുൻ സ്പാനിഷ് താരം ഫെർണാണ്ടോ ടോറസ്. ആദ്യത്തെ 7 മത്സരങ്ങളിൽ ഗോൾ നേടാനാവാതെ പോയതിനു ശേഷമാണു ടോറസ് ഗോൾ നേടിയത്. ഇനിയേസ്റ്റയുടെ വിസ്സൽ കോബിനെതിരെയാണ് ടോറസ് ഗോൾ നേടിയത്. മത്സരത്തിൽ ടോറസിന്റെ ടീമായ സാഗൻ ടോസു മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു.
പകരക്കാരുടെ ബെഞ്ചിൽ നിന്ന് വന്നാണ് ടോറസ് മത്സരത്തിൽ ഗോൾ നേടിയത്. ജയത്തോടെ എംപെറോർസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്താനും സാഗൻ ടോസുവിനായി. മുൻ സ്പാനിഷ് താരം ഇനിയേസ്റ്റയും പകരക്കാരുടെ ബെഞ്ചിൽ നിന്നാണ് മത്സരം തുടങ്ങിയത്.