ഫിഫ ലോക റാങ്കിങ്ങിൽ ഒന്നാമതായി ബെൽജിയം. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബെൽജിയം ഈ നേട്ടം സ്വന്തമാക്കിയത്. സ്വിറ്റ്സർലണ്ടിനെതിരായ മത്സരത്തിൽ 5-2 പരാജയപ്പെട്ടെങ്കിലും ബെൽജിയം ഒന്നാം സ്ഥാനം നിലനിർത്തി. മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. ക്രൊയേഷ്യ ഇംഗ്ലണ്ടിന് മുകളിലായി നാലാം സ്ഥാനത്ത് തന്നെ തുടരുന്നു.
ഉറുഗ്വേയെ മറികടന്നു പോർച്ചുഗൽ ആറാം സ്ഥാനത്തെത്തി. ഏറ്റവും വലിയ പതനം സംഭവിച്ചത് ജർമ്മനിക്കാണ്. യുവേഫ നേഷൻസ് ലീഗിൽ നിന്നും തരം താഴ്ത്തപ്പെട്ട ജോവാക്കിം ലോയുടെ ജർമ്മനി ഇപ്പോൾ പതിനാറാം സ്ഥാനത്താണ്. അർജന്റീന പതിനൊന്നാം സ്ഥാനത്തും ഹോളണ്ട് പതിനാലാമതും ഇറ്റലി പതിനെട്ടാമതുമാണ് ലോക റാങ്കിങ്ങിൽ. ഇന്ത്യ 97 ആം റാങ്കിൽ തന്നെയാണിപ്പോലും.