
- Advertisement -
കോപ്പ ലിബെർടാഡോരസ് റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്ണാബ്യുവിൽ നടക്കും. ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ അറിയാനുള്ള കോപ ലിബെർടാഡോരസ് ഫൈനലിന്റെ രണ്ടാം പാദ മത്സരം അനിശ്ചിതത്തിൽ ആയിരുന്നു. റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്ണാബ്യുവിൽ ഡിസംബർ ഒൻപതിനാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന കോപ്പ ലിബെർടാഡോരസ് നടക്കുക.
കിരീടപ്പോരാട്ടത്തിനായി ബൊക്ക ജൂനിയേഴ്‌സും റിവർ പ്ലേറ്റുമാണ് ഏറ്റുമുട്ടുന്നത്. റിവർ പ്ലേറ്റിന്റെ തട്ടകത്തിൽ നടക്കേണ്ടിയിരുന്ന മത്സരത്തിന് മുന്നേ ഉണ്ടായ ആക്രമണമാണ് രണ്ടാം പാദ മത്സരം നടക്കാതിരിക്കാൻ കാരണം. ഒരു ന്യുട്രൽ വേദിക്കായുള്ള സംഘാടകരുടെ ശ്രമമാണ് മാഡ്രിഡിലേക്കെത്തിയത്. അർജന്റീനിയൻ ഡെർബിയുടെ വേദിക്കായി മിയാമിയും ഖത്തറും ജെനോവയും പരാഗ്വേയും ശ്രമിച്ചിരുന്നെങ്കിലും സംഘാടകരായ CONMEBOL മത്‌സരം സ്പെയിനിലേക്ക് മാറ്റുകയായിരുന്നു.
Advertisement