എമ്പപ്പെയുടെ നാലു ഗോളുകൾ, ഫ്രാൻസ് ഗോളടിച്ചു കൂട്ടി ഖത്തറിലേക്ക്

20211114 103303

2022 ലോകകപ്പിനായുള്ള ടിക്കറ്റ് ഫ്രാൻസും ഉറപ്പിച്ചു. ഇന്നലെ കസകിസ്താനെതിരെ വലിയ വിജയം തന്നെ നേടിക്കൊണ്ടാണ് ഫ്രാൻസ് ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. എതിരില്ലാത്ത എട്ടു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. എമ്പപ്പയുടെ നാലു ഗോളുകൾ ഫ്രാൻസിന്റെ ജയത്തിൽ കരുത്തായി. 1963ന് ശേഷം ആദ്യമായാണ് ഒരു താരം ഫ്രാൻസിനായി ഒരൊറ്റ മത്സരത്തിൽ നാലു ഗോളുകൾ നേടിയത്. മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ എംബപ്പെ ഗോളടി തുടങ്ങി. 6,12, 32, 87 മിനിട്ടുകളിൽ ആയിരുന്നു എംബപ്പെയുടെ ഗോളുകൾ.

ബെൻസീമയും രണ്ടു ഗോളുകൾ നേടി.55, 59 മിനിട്ടുകളിൽ നിന്നായിരുന്നു ബെൻസീമയുടെ ഗോളുകൾ. റബിയോ, ഗ്രീസ്‌മൻ എന്നിവരും ഫ്രാൻസിനായി ഗോളുകൾ നേടി. ഇതോടെ 7 മത്സരങ്ങളിൽ 15 പോയിട്ടുമായി ഫ്രാൻസ് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

Previous articleകന്നി ടി20 ലോകകപ്പ് കിരീടം നേടാനുറച്ച് ഓസ്ട്രേലിയയും ന്യൂസിലാൻഡും
Next articleജെസ്സൽ കേരള ബ്ലാസ്റ്റേഴ്സിനെ ഇത്തവണ നയിക്കും