സ്പാനിഷ് പരിശീലകൻ ഫെർണാണ്ടോ ഹിയേരോ രാജിവെച്ചു. ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തിനോടൊപ്പം സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ഓഫർ ചെയ്ത സ്പോർട്ടിങ് ഡയറക്ടർ സ്ഥാനവും ഫെർണാണ്ടോ ഹിയേരോ നിരസിച്ചിട്ടുണ്ട്. ലോകകപ്പിൽ റഷ്യയോടേറ്റ അപ്രതീക്ഷിതമായ തോൽവിയിലൂടെയാണ് സ്‌പെയിൻ ക്വാർട്ടർ കാണാതെ പുറത്താവുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-4 നു സ്പെയിൻ പരാജയപ്പെടുകയായിരുന്നു.
സ്പാനിഷ് ദേശീയ ടീം കോച്ചായ ഹുലൻ ലോപ്പറ്റയെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കിയതിന് പിന്നാലെയാണ് മുൻ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ഫെർണാണ്ടോ ഹിയേരോ സ്ഥാനമേറ്റെടുത്തത്. സ്പെയിനിന്റെ മുൻ ദേശീയ താരമായ ഹിയേരോ സ്പാനിഷ് എഫ് എ സ്പോർട്ടിങ് ഡയറക്ടറായിട്ടും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ മാഡ്രിഡ് ക്യാപ്റ്റനായ ഹിയേരോ 2016-2017 സീസണിൽ റയൽ ഒവിയെഡോയെ പരിശീലിപിച്ചിട്ടുണ്ട്. 89 തവണ സ്പാനിഷ് ദേശീയ കുപ്പായം അണിഞ്ഞ ഹിയേരോ രാജ്യത്തിനായി 29 ഗോളുകളും നേടിയിട്ടുണ്ട്. മാഡ്രിഡിന് പുറമെ ബോൾട്ടൻ, അൽ റയാൻ ക്ലബ്ബ്ൾക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial