U-20 ലോകകപ്പ്, ആതിഥേയരെ തോൽപ്പിച്ച് കൊളംബിയ

Newsroom

അണ്ടർ 20 ലോകകപ്പിലെ ആദ്യ ദിവസത്തിൽ ആതിഥേയരായ പോളണ്ടിനെ തോൽപ്പിച്ച് കൊളംബിയ. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കൊളംബിയ പോളണ്ടിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ 23ആം മിനുട്ടിൽ അംഗൂലോ നേടിയ ഗോളിൽ ആണ് കൊളംബിയ മുന്നിൽ എത്തിയത്. അതിനു ശേഷം പ്രതിരോധത്തിലൂന്നിയ കൊളംബിയ കളിയുടെ അവസാന നിമിഷത്തിൽ സൻഡോവലിലൂടെ രണ്ടാം ഗോളും നേടിയ വിജയം ഉറപ്പിച്ചു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഗ്രൂപ്പ് ബിയിൽ ജപ്പാനും ഇക്വഡോറും സമനിലയിൽ പിരിഞ്ഞു. ഒരോ ഗോൾ വീതമാണ് ഇരുടീമുകളും നേടിയത്. ജപ്പാനും വേണ്ടി യമാഡ ഗോൾ നേടി. ഇക്വഡോറിന്റെ ഗോൾ ഒരു സെൽഫ് ഗോളായിരുന്നു.