U-20 ഇറ്റലിയെ തോൽപ്പിച്ച് ഇക്വഡോറിന് മൂന്നാം സ്ഥാനം

പോളണ്ടിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിൽ ഇക്വഡോർ മൂന്നാം സ്ഥാനം സ്വന്തമാക്കി. ഇന്നലെ നടന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇറ്റലിയെ ആണ് ഇക്വഡോർ തോൽപ്പിച്ചത്. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ ഏക ഗോളിനായിരുന്നു ഇക്വഡോറിന്റെ വിജയം. മത്സരത്തിന്റെ 103ആം മിനുട്ടിൽ മിന ആണ് ഇക്വഡോറിന്റെ വിജയ ഗോൾ നേടിയത്. എക്സ്ട്രാ ടൈമിൽ ഇറ്റലിയുടെ ഒരു പെനാൾട്ടി തടുത്തു കൊണ്ട് ഇക്വഡോർ കീപ്പർ റമിറെസ് ആണ് യഥാർത്ഥ ഹീറോ ആയത്.

ഇന്ന് നടക്കുന്ന ഫൈനലിൽ ദക്ഷിണ കൊറിയയും ഉക്രൈനും ഏറ്റുമുട്ടും. ഇക്വഡോറിനെ തോൽപ്പിച്ച് ആയിരുന്നു കൊറിയ ഫൈനലിൽ എത്തിയത്. ഇറ്റലിയെ തോൽപ്പിച്ച് ഉക്രൈനും ഫൈനലിൽ എത്തി.