രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷം പരാജയം, U-17 ലോകകപ്പിൽ നിന്ന് അർജന്റീന പുറത്ത്

ബ്രസീലിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിൽ നിന്ന് അർജന്റീന പുറത്ത്. ഇന്ന് പുലർച്ചെ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ പരാഗ്വേയോടാണ് അർജന്റീന പരാജയപ്പെട്ടത്. ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു അർജന്റീനയുടെ പരാജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ച പരാഗ്വേ ക്വാർട്ടറിലേക്കും കടന്നു.

ആദ്യ പകുതിയിൽ സെബയോസും ഗൊഡൊയ്യിയും നേടിയ ഗോളുകൾക്കായിരുന്നു അർജന്റീന മുന്നിൽ എത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ പരാഗ്വേ ശക്തമായി തിരിച്ചടിച്ചു. 58ആം മിനുട്ടിൽ ഒരു സെൽഫ് ഗോളുകൂടെ ആയിരുന്നു തിരിച്ചടിയുടെ തുടക്കം. 73ആം മിനുട്ടിൽ ടോറസ് സമനില ഗോൾ നേടി. പിന്നാലെ 86ആം മിനുട്ടിൽ ഡുവാർട്ടെ വിജയ ഗോളും നേടി. ക്വാർട്ടറിൽ നെതർലന്റ്സിനെ ആകും പരാഗ്വേ നേരിടുക.