U-17 ലോകകപ്പ് ഉപേക്ഷിച്ചു, പകരം 2022ലെ ലോകകപ്പ് ഇന്ത്യയിൽ നടക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ കാരണം ഇതിനകം തന്നെ നീട്ടിയ അണ്ടർ 17 ലോകകപ്പ് ഉപേക്ഷിക്കാൻ ഫിഫ തീരുമാനിച്ചു. 2021 ഫെബ്രുവരിയിലേക്ക് ആയിരുന്നു കൊറോണ കാരണം ലോകകപ്പ് മാറ്റിവെച്ചിരുന്നത്. എന്നാൽ സാഹചര്യങ്ങൾ കൂടുതൽ മോശമാകുന്ന സാഹചര്യത്തിൽ ഫെബ്രുവരിയിലും ടൂർണമെന്റ് നടത്താൻ കഴിയില്ല എന്ന നിലയാണ് ഉള്ളത്. ഇത് കൊണ്ട് ലോകകപ്പ് ഉപേക്ഷിക്കാൻ ഫിഫ ഔദ്യോഗികമായി തീരുമാനിച്ചു.

പകരം 2022ൽ നടക്കേണ്ട അണ്ടർ 17 ലോകകപ്പ് നടത്താൻ ഇന്ത്യയ്ക്ക് അനുമതി നൽകാനും ഫിഫ തീരുമാനമെടുത്തു. ഈ വർഷം നവംബറിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ആണ് കൊറോണ കാരണം നടക്കാതെ ആയത്. 2022ലാണ് നടക്കുന്നത് എന്നത് കൊണ്ട് തന്നെ പുതിഉഅ അണ്ടർ 17 ടീമിനെ ഇന്ത്യ വളർത്തി എടുക്കണം. ലാറ്റിനമേരിക്കയിലും അമേരികയിലും ആഫ്രിക്കയിലും ഒന്നും അണ്ടർ 17 ലോകകപ്പിനായുള്ള യോഗ്യത മത്സരങ്ങൾ വരെ ഇതുവരെ നടന്നിരുന്നില്ല. ഇതും ടൂർണമെന്റ് ഉപേക്ഷിക്കാനുള്ള കാരണമായി. ഇന്ത്യയുടെ ലോകകപ്പിനായുള്ള ഒരുക്കങ്ങൾ ഒക്കെ അവസാന ഘട്ടത്തിൽ ഇരിക്കെയായിരുന്നു ലോകമാകെ ആശങ്കയിലാക്കിയ കൊറോണ ഭീഷണിയായി എത്തിയത്.