നാളെ തിയാഗോ സിൽവ ബ്രസീലിനെ നയിക്കും

- Advertisement -

ലോകകപ്പിലെ രണ്ടാം മത്സരത്തിന് നാളെ ഇറങ്ങുന്ന ബ്രസീലിന്റെ ക്യാപ്റ്റനെ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. പി എസ് ജി സെന്റർബാക്ക് തിയാഗൊ സിൽവ ആയിരിക്കും നാളെ കോസ്റ്ററിക്കയ്ക്ക് എതിരായ മത്സരത്തിൽ ക്യാപ്റ്റൻ ആം ബാൻഡ് അണിയുക.

ഒരോ മത്സരത്തിലും ക്യാപ്റ്റന്മാരെ മാറി മാറി പരീക്ഷിക്കുക എന്ന ടിറ്റെ തന്ത്രത്തിന്റെ തുടർച്ചയാണിത്. ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാന്റിനെതിരെ മാർസെലോ ആയിരുന്നു ക്യാപ്റ്റൻ. ടീമിൽ എല്ലാവരും നായകന്മാർ ആണെന്നാണ് ടിറ്റെയുടെ ഫിലോസഫി. ലോകകപ്പിനു മുന്നോടിയായ നടന്ന സൗഹൃദ മത്സരങ്ങളിലും ക്യാപ്റ്റന്മാരെ മാറി മാറി പരീക്ഷിച്ചിരുന്നു ടിറ്റെ. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ബ്രസീൽ നാളെ വിജയം മാത്രം മുന്നിൽ കണ്ടാകും ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement