2018 റഷ്യൻ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ആണെന്ന് ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ. നേരത്തെ ആരാധകരും ടീമുകളും ഏറെ പ്രശംസിച്ച ലോകകപ്പിന് ആദ്യമായാണ് ഫിഫ പ്രസിഡന്റ് പ്രശംസ നൽകുന്നത്. റഷ്യയുടെ സംഘാടന മികവിനെ സംശയിച്ചവർക്കുള്ള മറുപടിയായി ഈ ലോകകപ്പ്. മോസ്കോയിൽ നടത്തിയ പത്ര സമ്മേളനത്തിലാണ് ഫിഫ പ്രസിഡന്റ് ലോകകപ്പ് സംഘടനത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്.
‘ഈ ലോകകപ്പിൽ 98 ശതമാനം സ്റേഡിയങ്ങളും നിറഞ്ഞിരുന്നു, 3 ബില്യൺ ടിവി പ്രേക്ഷകരും, ഉത്തേജക വിവാദങ്ങൾ ഒന്നും ഉണ്ടായില്ല, 7 മില്യൺ ആളുകൾ ഫാൻ ഫെസ്റ്റുകളിൽ പങ്കെടുത്തു’. കളികളുടെ നിലവാരത്തെയും ഫിഫ പ്രസിഡന്റ് പ്രശംസിച്ചു. ഒരു ഗോൾ രഹിത മത്സരം മാത്രമാണ് ഈ ലോകകപ്പിൽ ഉണ്ടായത് എന്ന കാര്യം അദ്ദേഹം പ്രത്യേകം എടുത്ത് പറഞ്ഞു.
റഷ്യയിലെ റേസിസം പ്രശ്നങ്ങൾ ലോകകപ്പ് ആരാധകർക്ക് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. VAR സംവിധാനത്തിന്റെ വിജയവും ഫിഫ പ്രസിഡന്റ് ചൂണ്ടികാട്ടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial