റാഫേൽ വരാന്റെ ഗോളിൽ ഉറുഗ്വേക്കെതിരെ ഫ്രാൻസ് മുന്നിൽ

- Advertisement -

ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ശക്തരായ ഉറുഗ്വേയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആദ്യ പകുതിയിൽ ഫ്രാൻസ് മുന്നിൽ. റാഫേൽ വരാൻ നേടിയ ഏക ഗോളിനാണ് ഫ്രാൻസ് മുന്നിൽ നിൽക്കുന്നത്. പരിക്ക് മൂലം കവാനി ഇല്ലാതെയാണ് ഉറുഗ്വേ ഇറങ്ങിയത്.

34ആം മിനിറ്റിൽ പോഗ്ബയുടെ ഒരു ത്രൂ ബാൾ സ്വീകരിച്ച എമ്പാപ്പെ അത് ബോക്സിലേക്ക് മറിച്ചു നൽകുകയും ഗോൾ കീപ്പറേ മറികടന്ന് പോവുകയും ചെയ്‌തെങ്കിലും ബാൾ സ്വീകരിക്കാൻ ഒരു ഫ്രാൻസ് താരവും ഇല്ലാതിരുന്നതിനാൽ മികച്ച ഒരു അവസരം നഷ്ടമായി. എന്നാൽ 40ആം മിനിറ്റിൽ ഫ്രാൻസ് മുന്നിൽ എത്തി. ഹെർണാണ്ടസിനെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ഗ്രീസ്മാൻ എടുത്തപ്പോൾ മികച്ച ഹെഡറിലൂടെയാണ് വരാൻ ഗോൾ നേടിയത്. 44ആം മിനിറ്റിൽ കസെലസിന്റെ ഗോളെന്നുറച്ച ഒന്നാന്തരം ഒരു ഹെഡർ ഫ്രഞ്ച് കീപ്പർ ലോറിസ് പറന്നു തടുത്തതോടെ ഫ്രാൻസ് ലീഡ് നിലനിർത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement