
തുടർച്ചയായ രണ്ടാം മത്സരത്തിലും ഉറൂഗ്വേക്ക് വിജയം. എകപക്ഷീയമായ ഒരു ഗോളിനാണ് സൗദി അറേബ്യയെ ഉറൂഗ്വെ പരാജയപ്പെടുത്തിയത്. നൂറാം മത്സരത്തിനിറങ്ങിയ ലൂയിസ് സുവാരസാണ് ഉറൂഗ്വെക്ക് വിജയമുറപ്പിച്ചത്. അവസാന നിമിഷം വരെ പൊരുതിയാണ് സൗദി കീഴടങ്ങിയത്.
23 മൂന്നാം മിനുട്ടിൽ സുവാരസിലൂടെയാണ് ഉറുഗ്വേ ലീഡ് നേടിയത്. ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെയിരുന്ന സുവാരസ് കിട്ടിയ അവസരം മുതലെടുത്ത് സൗദിയുടെ വലയിലേക്ക് തട്ടി കയറ്റി. പന്ത് തട്ടാനായി ഉയർന്നു ചാടിയ സൗദി ഗോൾ കീപ്പർ മുഹമ്മദ് അൽ-ഒവൈസിനു പിഴച്ചപ്പോൾ ഉറുഗ്വേയ്ക്ക് ലഭിച്ചത് ഒരു ഗോളിന്റെ ലീഡാണ്.
വിരസമായ മത്സരമായിരുന്നെങ്കിലും ആദ്യ പകുതിയിലെ സുവാരെസ് ഗോളില്‍ അവസാന 16 ൽ ഉറൂഗ്വെ കടന്നു. അവസാന മിനുട്ടുകളിലെ ആക്രമണം സൗദി മത്സരത്തിന്റെ തുടക്കത്തിലേ കാണിച്ചിരുന്നെങ്കിൽ മത്സര ഫലം ചിലപ്പോൾ മറ്റൊന്നായേനെ. പിഎസ്ജിയുടെ സൂപ്പർ താരം കവാനിയുടെ നിഴലുമാത്രമാണ് ഉറുഗ്വെയുടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കണ്ടത്. താളം തെറ്റിയ മധ്യനിരയൊന്നുയർന്നാൽ ഉറുഗ്വെക്ക് പ്രീ ക്വാർട്ടർ കടക്കാൻ കഴിഞ്ഞേക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
