“റാകിറ്റിച് ബാഴ്സലോണ ചരിത്രത്തിലെ ഏറ്റവും മികച്ച സൈനിംഗ്” – സാവി

ക്രൊയേഷ്യക്ക് വേണ്ടി ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇവാൻ റാകിറ്റിച്ചിനെ പ്രശംസിച്ച് ബാഴ്സലോണ ഇതിഹാസം സാവി. ഇവാൻ റാകിറ്റിച്ച് ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സൈനിംഗുകളിൽ ഒന്നാണെന്ന് സാവി അഭിപ്രായപ്പെട്ടു. 2014ൽ സെവിയ്യയിൽ നിന്നായിരുന്നു റാകിറ്റിച് ബാഴ്സയിൽ എത്തിയത്. ഇപ്പോൾ ബാഴ്സ മിഡ്ഫീൽഡ് നയിക്കുന്നത് റാകിറ്റിചാണ്‌.

ഒരോ ദിവസവും റാകിറ്റിച് മെച്ചപ്പെടുകയാണെന്നും ടീമിനനുസരിച്ച് ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാനും റാകിറ്റിചിന് ആകുന്നു എന്നും സാവി പറഞ്ഞു. ഫുട്ബോളിക് റാകിറ്റിച് കാണിക്കുന്ന പക്വതയെയും സാവി പുകഴ്ത്തി. ബാഴ്സലോണയ്ക്ക് 130ൽ അധികം മത്സരങ്ങൾ ഇതിനികം റാകിറ്റിച് കളിച്ചിട്ടുണ്ട്.

റാകിറ്റിചിനെ മാത്രമല്ല ക്രൊയേഷ്യയിൽ റാകിറ്റിചിന്റെ ഒപ്പമുള്ള റയൽ മിഡ്ഫീൽഡർ മോഡ്രിചിനെയും സാവി പ്രശംസിച്ചു. ഇരുവരും ഈ ലോകത്തെ ഇപ്പോഴത്തെ മികച്ച രണ്ട് മിഡ്ഫീൽഡർമാർ ആണെന്നും സാവി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial