ഖത്തറിന് ലോകകപ്പ് നൽകിയത് തെറ്റായ തീരുമാനം ആയിപ്പോയി എന്ന് ക്രൂസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഖത്തറിന് ലോകകപ്പ് വേദിയാകാൻ അവസരം നൽകിയത് തെറ്റായ തീരുമാനം ആയിപ്പോയി എന്ന ടോണി ക്രൂസ്. ഖത്തറിന് എതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിൽ ആണ് ക്രൂസിന്റെ പ്രതികരണം. ലോകകപ്പിനായി ഖത്തറിനെ ഒരുക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവൻ അപകടത്തിൽപ്പെടുത്തുന്ന സമീപനമാണ് ഖത്തർ ഭരനാധികാരികളിൽ നിന്ന് ഉണ്ടാകുന്നത് എന്നാണ് ക്രൂസ് പറയുന്നത്. ലോകകപ്പ് സ്റ്റേഡിയം ഒരുക്കുന്നതിനിടയിലായോ 6000ൽ അധികം തൊഴിലാളികൾ കൊല്ലപ്പെട്ടു എന്ന വാർത്തകൾ ഫുട്‌ബോൾ ലോകത്ത് വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. തൊഴിലാളികളെ 50 ഡിഗ്രി ചൂടിൽ മണിക്കൂറുകളോളം ഖത്തർ ജോലി ചെയ്യിപ്പിക്കുക ആണെന്ന് ക്രൂസ് പറഞ്ഞു. അവർക്ക് ആവശ്യത്തിനു വെള്ളം പോലും നൽകുന്നില്ല എന്നത് ദയനീയ അവസ്ഥ ആണെന്നും ക്രൂസ് പറഞ്ഞു.

ഇതു മാത്രമല്ല താൻ ഖത്തറിനെ താൻ എതിർക്കാൻ കാരണം എന്നും ക്രൂസ് പറയുന്നു സ്വവർഗ്ഗാനുരാഗം ഇപ്പോഴും ഖത്തറിൽ വലിയ തെറ്റായാണ് പരിഗണിക്കപ്പെടുന്നത്. സ്വവർഗ്ഗാനുരാഗികൾ വലിയ ശിക്ഷയും നേരിടുന്നുണ്ട്. മനുഷ്യാവകാശം സംരക്ഷിക്കപ്പെടാത്ത ഇത്തരം രാജ്യങ്ങലെ വേദിയാകാതിരിക്കാൻ ഫിഫ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും ക്രൂസ് പറഞ്ഞു. എന്നാൽ ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കുന്നതിൽ അർത്ഥമില്ല എന്നും അദ്ദേഹം പറഞ്ഞു.