ഖത്തറിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ പ്രതിഷേധവുമായി ജർമ്മൻ ഫുട്‌ബോൾ ടീമും രംഗത്ത്. ഇന്നലെ ഐസ്ലാൻഡിനെതിരായ മത്സരത്തിന് മുമ്പായിരുന്നു ജർമ്മനിയുടെ പ്രതിഷേധം. മനുഷ്യാവകാശങ്ങൾ എന്ന എഴുതിയ ടീഷേർട്ടുമായാണ് ജർമ്മനി പ്രതിഷേധം നടത്തിയത്. ഖത്തറിലെ അതിഥി തൊഴിലാളികളുടെ അവസ്ഥയാണ് ജർമ്മനി പ്രതിഷേധവുമായി മുന്നോട്ട് വരാൻ കാരണം. ഖത്തറിൽ ലോകകപ്പിനായി സ്റ്റേഡിയം നിർമ്മിക്കുന്നതിന് ഇടയിൽ 6500 തൊഴിലാളികളോളം കൊല്ലപ്പെട്ടതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതാണ് പ്രതിഷേധങ്ങൾ ഉയരാനുള്ള കാരണം. കഴിഞ്ഞ ദിവസം ഹാളണ്ടിന്റെ ടീമായ നോർവേയും ഇത്തരം പ്രതിഷേധം നടത്തിയിരുന്നു. ഇനിയും ഖത്തർ നടപടികൾ എടുത്തില്ല എങ്കിൽ ലോകകപ്പ് ബഹിഷ്‌കരിക്കുന്ന പോലുള്ള വലിയ പ്രതിഷേധങ്ങളിലേക്ക് ടീമുകൾ കടന്നേക്കും എന്നും സൂചനകൾ ഉണ്ട്.
Download the Fanport app now!