ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയെ ആണ് ഖത്തർ ഇനി നേരിടേണ്ടത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് ഖത്തർ തകർത്തിരുന്നു. എന്ന അഫ്ഗാനെ പരാജയപ്പെടുത്തിയത് പോലെ എളുപ്പമായിരിക്കില്ല ഇന്ത്യയെ പരാജയപ്പെടുത്താൻ എന്ന് ഖത്തർ പരിശീലകൻ ഫെലിക്സ് സാഞ്ചേസ് പറഞ്ഞു. ഇന്ത്യ വളർന്നു കൊണ്ടിരിക്കുന്ന ടീമാണെന്നും അവരെ കരുതലോടെ മാത്രമേ നേരിടാൻ ആകു എന്നും ഖത്തർ പരിശീലകൻ പറഞ്ഞു.
ഒമാനെ പോലെ ശക്തരായ എതിരാളികൾക്ക് എതിർവ് ഇന്ത്യ നടത്തിയ പ്രകടനം താൻ കണ്ടിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ വരെ ഒമാനെതിരെ മുന്നിട്ട് നിൽക്കാൻ ഇന്ത്യക്ക് ആയിരുന്നു. അതുകൊണ്ട് ഇന്ത്യയെ ചെറുതായി കാണാൻ പറ്റില്ല. സാഞ്ചെസ് പറഞ്ഞു. ഇന്ത്യക്ക് മികച്ച പരിശീലകൻ ഉണ്ടെന്നും ഫെലിക്സ് സാഞ്ചെസ് പറഞ്ഞു. മികച്ച ഫുട്ബോൾ കാഴ്ചവെച്ചാലെ ഇന്ത്യയെ പരാജയപ്പെടുത്താൻ ഖത്തറിന് ആകു എന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 10ന് ദോഹയിൽ വെച്ചാണ് ഇന്ത്യ ഖത്തർ പോരാട്ടം നടക്കുക.