ഇന്ന് ഫൈനൽ മാമാങ്കം, ലോകകപ്പ് ലക്ഷ്യമിട്ട് ഫ്രാൻസും ക്രൊയേഷ്യയും നേർക്കുനേർ

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

നടകീയതയും അപ്രവചനാതീതവുമായിരുന്ന 63 മത്സരങ്ങൾ പൂർത്തിയായിരിക്കുന്നു. ഇനി ഫൈനൽ മാമാങ്കം. റഷ്യൻ ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് വിരാമം. മോസ്‌കോയിലെ ലുസ്‌നിക്കി സ്റ്റേഡിയത്തിൽ കരുത്തരായ ഫ്രാൻസ് ടൂർണമെന്റിലെ കറുത്ത കുതിരകളായി ഫൈനലിൽ പ്രവേശിച്ച ക്രൊയേഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് ആണ് കിക്കോഫ്.

1998ൽ ആദ്യമായ് ഫ്രാൻസ് ലോകകപ്പിൽ ചുംബിക്കുമ്പോൾ അന്നത്തെ ക്യാപ്റ്റൻ ആയിരുന്ന ദിദിയർ ദെശാംപ്സിന്റെ കീഴിൽ 20 വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു ഫൈനലിന് ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ഫ്രാൻസ് പ്രതീക്ഷിക്കുന്നില്ല. 2016 യൂറോയിൽ ഫൈനലിൽ പരാജയപെട്ടത് പോലൊന്ന് ആവർത്തിക്കാതിരിക്കാൻ കരുതികൂട്ടിയായിരിക്കും ഫ്രാൻസ് ഇറങ്ങുക. എമ്പാപ്പെയും ഗ്രീസ്മാനും അടങ്ങുന്ന മുന്നേറ്റ നിരയും, പോഗ്ബയും കന്റെയും അടങ്ങുന്ന മധ്യനിരയും മികച്ച ഫോമിലാണ്. മറ്റുഡി പരിക്ക് മൂലം കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്, മറ്റുഡി ഇല്ലെങ്കിൽ ടോളിസോക്ക് അവസരം ലഭിക്കും.

98ൽ ആയിരുന്നു ക്രൊയേഷ്യയുടെ ലോകകപ്പ് അരങ്ങേറ്റം. തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനലിനാണ് മോഡ്രിചും സംഘവും ഇറങ്ങുന്നത്. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ക്രൊയേഷ്യ ഫൈനൽ കളിക്കുമെന്ന് ആരും കരുതിയിരുന്നില്ല. പൊരുതി നേടിയ വിജയങ്ങളുമായാണ് ക്രൊയേഷ്യ ഫ്രാൻസിനെ നേരിടാൻ ഇറങ്ങുന്നത്, 120 മിനിറ്റ് തുടർച്ചയായ മൂന്ന് മത്സരങ്ങൾ കളിച്ച ക്രൊയേഷ്യ ഫ്രാന്സിന് മുന്നിൽ കടുത്ത വെല്ലുവിളി തന്നെയായിരിക്കും ഉയർത്തുക. മോഡ്രിച്, റാകിറ്റിച്, പെരിസിച്, റെബിച് തുടങ്ങിയവർ എല്ലാം ഫോമിലാണ് എന്നത് ക്രൊയേഷ്യക്ക് ഗുണം ചെയ്യും.

ലുസ്‌നിക്കി സ്റ്റേഡിയത്തിൽ കരുത്തുറ്റ ഒരു പോരാട്ടം തന്നെ നമുക്കു പ്രതീക്ഷിക്കാം. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പിന് അർഹിച്ച ഒരു ഫൈനൽ തന്നെയായിരിക്കും ഇന്ന് നടക്കുക.

സാധ്യതാ ടീം:

ഫ്രാൻസ്: Hugo Lloris; Benjamin Pavard, Raphael Varane, Samuel Umtiti, Lucas Hernandez; Paul Pogba, Ngolo Kante; Kylian Mbappe, Antoine Griezmann, Blaise Matuidi; Olivier Giroud.

ക്രൊയേഷ്യ: Danijel Subasic; Sime Vrsaljko, Dejan Lovren, Domagoj Vida, Ivan Strinic; Ivan Rakitic, Marcelo Brozovic; Ante Rebic, Luka Modric, Ivan Perisic; Mario Mandzukic.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial