പോർച്ചുഗലിന്റെ കോച്ചിനെ പുറത്താക്കി

Newsroom

പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് ഇനി ടീമിന് ഒപ്പം ഉണ്ടാകില്ല. ലോകകപ്പിൽ സെമി ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെ സാന്റോസിനെ മാറ്റാൻ പോർച്ചുഗീസ് എഫ് എ തീരുമാനിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ച് ചെയ്യുക ഉൾപ്പെടെ വിവാദ തീരുമാനങ്ങൾ സാന്റോസ് ലോകകപ്പിൽ ഇത്തവണ എടുത്തിരുന്നു. മൊറോക്കോയോട് തോറ്റാണ് പോർച്ചുഗൽ ലോകകപ്പിൽ നിന്ന് പുറത്തായത്.

Picsart 22 12 16 01 06 07 169

2014ൽ ആയിരുന്നു സാന്റോസ് പോർച്ചുഗലിന്റെ ചുനതലയേറ്റത്. 2016ൽ യൂറോ കപ്പ് നേടിക്കൊണ്ട് പോർച്ചുഗലിന് ആദ്യ കിരീടം അദ്ദേഹം സമ്മാനിച്ചു. 2019ൽ നേഷൺസ് ലീഗ് കിരീടവും സാന്റോസിന് കീഴിൽ പോർച്ചുഗൽ നേടിയിരുന്നു. പോർച്ചുഗൽ പുതിയ പരിശീലകനെ താമസിയാതെ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ.