ലോകകപ്പ് റെക്കോർഡുമായി ഫ്രാൻസ്, കീഴടങ്ങിയത് മൂന്നു ലാറ്റിനമേരിക്കൻ രാജ്യങ്ങൾ

റഷ്യൻ ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളാകുന്നതിനൊപ്പം മറ്റൊരു റെക്കോർഡ് കൂടി ഫ്രാൻസ് സ്വന്തമാക്കി. ലോകകപ്പിൽ മൂന്നു ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ് ഫ്രാൻസിനോട് പരാജയപ്പെട്ടത്. പെറുവും കരുത്തരായ അർജന്റീനയും ഉറുഗ്വേയും ഫ്രാൻസിന്റെ മുന്നിൽ തകർന്നടിഞ്ഞു. ഇതോടു കൂടി ഒരു ലോകകപ്പിൽ മൂന്നു ലാറ്റിനമേരിക്കൻ രാജ്യങ്ങളെ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ടീമെന്ന റെക്കോർഡ് സ്വന്തമാക്കി ഫ്രാൻസ്. ഇതിനു മുൻപ് 1974 നെതർലൻഡ്സ് മാത്രമാണ് ഈ നേട്ടം ഇതിനു മുൻപ് സ്വന്തമാക്കിയിരുന്നത്.

ഗ്രൂപ്പ് സ്റ്റേജിൽ കൈലിയൻ എമ്പാപ്പെയുടെ ഗോളിലാണ് പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാൻസ് പരാജയപ്പെടുത്തുന്നത്. പ്രീ ക്വാർട്ടറിൽ ഫ്രാൻസിന്റെ എതിരാളികൾ കരുത്തരായ അർജന്റീനയായിരുന്നു. മൂന്നിനെതിരേ നാല് ഗോളുകൾക്കാണ് മെസ്സിയെയും കൂട്ടരെയും റഷ്യൻ ലോകകപ്പിന് വെളിയിലേക്ക് ഫ്രാൻസ് തള്ളിയിട്ടത്. യുവതാരം എമ്പാപ്പെയുടെ ഇരട്ട ഗോളുകൾ ആ മത്സരത്തിലും നിർണായകമായി. ഇന്ന് ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഉറുഗ്വേയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് സെമി ഫൈനൽ ബർത്തുറപ്പിച്ചത്. 15

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഉറുഗ്വേ സ്നേഹം, ആഹ്ലാദം ഇല്ലാതെ ഗ്രീസ്മെൻ

ഉറുഗ്വേക്കെതിരെ ഫാൻസിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയിട്ടും ഫ്രഞ്ച് താരം ഗ്രീസ്മെൻ ആഹ്ലാദിച്ചില്ല. ക്ലബുകളിൽ കളിക്കുമ്പോൾ മുൻ ക്ലബുകൾക്കെതിരെ ഗോളടിച്ചാൽ കളിക്കാർ ആഹ്ലാദിക്കാതെ ഇരിക്കലുണ്ട്. അതുപോലെയാണ് ഇന്ന് ഗ്രീസ്മെൻ ആഹ്ലാദം വേണ്ടെന്നു വെച്ചത്. ഉറുഗ്വേയോട് തനിക്കുള്ള സ്നേഹം ഗ്രീസ്മെൻ പല തവണ വ്യക്തമാക്കിയതാണ്‌. അതിന്റെ ബാക്കിപത്രമായിരുന്നു ഇതും.

ഉറുഗ്വേ തന്റെ രണ്ടാം രാജ്യമെന്നാണ് ഗ്രീസ്മൻ മുമ്പ് വിശേഷിപ്പിച്ചിട്ടുള്ളത്. ഉറുഗ്വേക്ക് എതിരെ കളിക്കൽ ഈ സ്നേഹം കാരണം വിഷമമാണെന്നും താരം പറഞ്ഞിരുന്നു. ഉറുഗ്വേയിലെ സുഹൃത്തുക്കളാണ് രാജ്യത്തെ ഇങ്ങനെ സ്നേഹിക്കാൻ കാരണം എന്നും ഗ്രീസ്മെൻ പറഞ്ഞിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിലെ സഹതാരങ്ങളായ ഗോഡിനും ഗിമനസും ഒക്കെ ഗ്രീസ്മെന്റെ ഉറുഗ്വേ സ്നേഹത്തെ കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്.

ഗോഡിനോട് ഉറുഗ്വേയുടെ ജേഴ്സി തനിക്ക് വാങ്ങിതരണം എന്നുവരെ ഗ്രീസ്മെൻ പറഞ്ഞിരുന്നു. എന്തായാലും ഗ്രീസ്മെന്റെ സ്നേഹം വെറും തമാശയല്ല എന്ന് ഇന്നത്തെ ഗ്രീസ്മെന്റെ ഗോളടിച്ചതിന് ശേഷമുള്ള മൗനത്തോടെ വ്യക്തമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

2014ൽ വരാന്റെ പിഴവ്, ഇന്ന് വരാന്റെ മികവ്!!

2014 ലോകകപ്പ് ഫ്രഞ്ച് ഡിഫൻഡർ വരാന് അത്ര മികച്ച ഓർമ്മയല്ല. അന്ന് യുവതാരമായിരുന്ന വരാന്റെ ഒരു പിഴവായിരുന്നു ഫ്രാൻസ് ക്വാർട്ടറിൽ മടങ്ങാൻ കാരണം. ജർമ്മനിക്കെതിരായ ക്വാർട്ടർ ഫൈനലിൽ കളി തുടങ്ങി അധികം സമയം ആകുന്നതിന് മുമ്പ് ജർമ്മനിക്ക് ലഭിച്ച സെറ്റ് പീസിൽ ആയിരുന്നു വരാൻ വില്ലനായത്. 13ആം മിനുട്ടിൽ സെറ്റ് പീസിൽ ജർമ്മൻ ഡിഫൻഡർ മാറ്റ് ഹുമ്മൽസിനെ ആയിരുന്ന്യ് വരാൻ മാർക്ക് ചെയ്തത്.

പക്ഷെ ഹുമ്മൽസിനൊപ്പം നിക്കാൻ വരാനായില്ല. വരാനെ തോൽപ്പിച്ച് ഹുമ്മൽസ് പന്ത് ഫ്രഞ്ച് വലയിൽ എത്തിച്ചു. ഫ്രാൻസ് അന്ന് ആ ഒരൊറ്റ ഗോളിനായിരുന്നു പരാജയപ്പെട്ട് മടങ്ങിയത്. ഇന്ന് വരാൻ ആ കറ മാഴ്ചെന്നു പറയാം. ഉറുഗ്വേ ഡിഫൻസിനെ ഭേദിച്ച് ഒരു ഷോട്ട് വരെ ടാർഗറ്റിലേക്ക് തൊടുക്കാൻ കഴിയാതെ ഫ്രാൻസ് നിൽക്കുമ്പോഴാണ് വരാൻ ഇന്ന് രക്ഷകനായത്. ഗ്രീസ്മെന്റെ ഇടങ്കാലൻ ഫ്രീ കിക്കിൽ ഉറുഗ്വേ ഡിഫൻസിനെ ഒന്നാകെ മറികടന്നൊരു ഫ്ലിക്ക് ഹെഡർ.

പന്ത് മുസലെരെയെയും കടന്ന് വലയിൽ. ആ ഗോൾ 1985ന് ശേഷം ഫ്രാൻസ് ഉറുഗ്വേക്ക് എതിരെ നേടുന്ന ആദ്യ ഗോളും കൂടിയായി. അന്ന് ക്വാർട്ടറിൽ തന്റെ പിഴവു കൊണ്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നെങ്കിൽ അതേ വരാന്റെ മികവിൽ ഇന്ന് സെമിയിലേക്ക്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഈ ഫ്രഞ്ച് ഗോൾ 1985ന് ശേഷം ഇതാദ്യം

ഉറുഗ്വേയ്ക്ക് എതിരെ ഇന്ന് റാഫേൽ വരാൻ നേടിയ ഹെഡർ ഗോൾ 1985 മുതൽ ഉള്ള ഫ്രാൻസിന്റെ കാത്തിരിപ്പിന്റെ അന്ത്യമാണ്. 1985 മുതൽ ഇങ്ങോട്ട് ഇതുവരെ ഉറുഗ്വേക്ക് എതിരെ ഗോൾ നേടാൻ ഫ്രാൻസിന് കഴിഞ്ഞിരുന്നില്ല. 1985ൽ ജോസെ ടൂറെ ആണ് ഫ്രാൻസിനായി അവസാനം ഉറുഗ്വേക്ക് എതിരെ ഗോളടിച്ചത്.

അതിനു ശേഷം ലോകകപ്പിലും സൗഹൃദ മത്സരങ്ങളിലുമായി അഞ്ച് തവണ ഇരു ടീമുകളും നേർക്കുനേർ വന്നെങ്കിലും ഫ്രാൻസിന് ഗോളടിക്കാൻ കഴിഞ്ഞില്ല. ഫ്രാൻസിന് എന്നല്ല ഇരുവരും കളിച്ച അവസാന അഞ്ച് മത്സരങ്ങളിൽ ആകെ പിറന്നത് ഒരു ഗോളായിരുന്നു. 2013ൽ അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പ് സുവാരസ് നേടിയ വിജയ ഗോളായിരുന്നു അത്. ബാക്കി നാല് മത്സരങ്ങളും ഗോൾ രഹിതമായാണ് അവസാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോകകപ്പ് പ്രവചനവുമായി ജിങ്കൻ

റഷ്യൻ ലോകകപ്പിനെ കുറിച്ച് തന്റെ പ്രവചനം വ്യക്തമായി ജിങ്കൻ. ലോകകപ്പിൽ ഇത്തവണ സെമി ഫൈനലിൽ എത്തുക ആരാണെന്നാണ് ക്വാർട്ടറിന് മുന്നോടിയായി ജിങ്കൻ പ്രവചിച്ചത്. സെമിയിൽ ബ്രസീൽ ഫ്രാൻസിനെയും, ഇംഗ്ലണ്ട് ക്രൊയേഷ്യയെയും നേരിടും എന്നാണ് ജിങ്കൻ പറയുന്നത്.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം ജപ്പാനും ബെൽജിയവും തമ്മിൽ ഉള്ളതായിരുന്നു എന്നും ജിങ്കൻ പറയുന്നു. അർജന്റീനയ്ക്കെതിരെ ഫ്രാൻസ് റൈറ്റ് ബാക്ക് പവാർഡ് നേടിയ ഗോളാണ് ജിങ്കന്റെ അഭിപ്രായത്തിൽ ഈ ലോകകപ്പിൽ ഇതുവരെ പിറന്ന ഏറ്റവും മികച്ച ഗോൾ. എമ്പാപ്പെ, കൗട്ടീനോ എന്നിവരൊക്കെ മികച്ചു നിക്കുന്നുണ്ടെങ്കിലും താൻ ഉറ്റുനോക്കുന്ന ഗോഡിൻ, തിയാഗോ സിൽവ, വരാനെ തുടങ്ങിയവരുടെ ഡിഫൻസീവ് പ്രകടനത്തെ ആണെന്നും ജിങ്കൻ പറയുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കവാനി ഇല്ലാതെ ഉറുഗ്വേ, ലൈനപ്പ് അറിയാം

ഇന്ന് ഫ്രാൻസിനെ നേരിടാൻ ഇറങ്ങുന്ന ഉറുഗ്വേ നിരയിൽ സ്റ്റാർ സ്ട്രൈക്കർ കവാനി ഇല്ല. കഴിഞ്ഞ മത്സരത്തിൽ ഏറ്റ പരിക്കാണ് കവാനിയെ ഇന്ന് പുറത്തിരുത്തുന്നത്. കവാനിക്ക് പകരം ക്രിസ്റ്റ്യൻ സ്റ്റുവാനി ആണ് ഉറുഗ്വേ ആദ്യ ഇലവനിൽ എത്തിയത്. പോർച്ചുഗലിനെതിരെ കവാനിക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായി എത്തിയതും സ്റ്റുവാനി ആയിരുന്നു. ഫ്രഞ്ച് നിരയിൽ മറ്റ്യുഡിക്ക് പകരക്കാരനായി ടൊലീസോയും എത്തി.

ഉറുഗ്വേ: Muslera; Gimenez, Godin, Caceres, Laxalt; Nandez, Torreira, Bentancur, Vecino; Suarez, Stuani.

ഫ്രാൻസ്: Lloris; Pavard, Umtiti, Varane, Lucas Hernández; Tolisso, Kanté, Pogba; Griezmann, Giroud, Mbappé.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

“നെയ്മർ അഭിനേതാവല്ല” – ലുകാകു

ബ്രസീൽ സ്റ്റാർ നെയ്മർ കളത്തിൽ അഭിനയിക്കുന്നു എന്ന വിമർശനങ്ങളിൽ അഭിപ്രായം പറഞ്ഞ് ലുകാകു. നെയ്മർ അഭിനേതാവാണെന്ന് താൻ കരുതുന്നില്ല എന്നാണ് ലുകാകു പറഞ്ഞത്. നെയ്മർ ഈ ലോകത്തെ എറ്റവും മികച്ച താരമാകാനുള്ള കഴിവുള്ള താരമാണെന്നും ലുകാകു പറഞ്ഞു.

ഇന്ന് ക്വാർട്ടറിൽ ലുകാകുവും നെയ്മറും നേർക്കുനേർ വരാൻ ഇരിക്കുകയാണ്. നെയ്മറിനെതിരെ കളിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ലുകാകു പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഇരുവരും നേർക്കുനേർ വരുന്നത്. ലോക ഫുട്ബോൾ നിരീക്ഷകരിൽ പലരുൻ നെയ്മറിന്റെ അഭിനയത്തിനെ പഴിച്ച് എത്തുമ്പോഴാണ് ലുകാകു നെയ്മറിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വധഭീഷണികൾ അല്ല, കൊളംബിയക്ക് കിട്ടിയത് രാജകീയ സ്വീകരണം

പ്രീക്വാർട്ടറിൽ പരാജയപ്പെട്ട കൊളംബിയ ടീം പേടിയോടെയാണ് നാട്ടിലേക്ക് പോയത് എങ്കിലും നാട്ടിൽ അവർക്ക് കിട്ടി സ്വീകരണം അവരെ തന്നെ അത്ഭുതപ്പെടുത്തി. പരാജയത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങൾ വഴി കൊളംബിയ താരങ്ങൾക്ക് വധഭീഷണി വരെ ലഭിച്ചിരുന്നു. എന്നാൽ നാട്ടിൽ അതായിരുന്നില്ല സ്ഥിതി. രാജ്യത്തിനു വേണ്ടി അവസാന നിമിഷം വരെ പൊരുതിയവരെ ആവേശത്തോടെയാണ് കൊളംബിയൻ ജനത സ്വീകരിച്ചത്.

ആയിരക്കണക്കിന് ആൾക്കാരാണ് മഞ്ഞ ജേഴ്സിയും അണിഞ്ഞ് ടീമിനെ വരവേറ്റത്. ഇത്തവണ കപ്പുമായി മടങ്ങുന്നവർക്ക് വരെ ഈ സ്വീകരണം ചിലപ്പോൾ ലഭിച്ചേക്കില്ല. പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് നിരയോടെ പൊരുതി നിന്ന് അവസാനം പെനാൾട്ടി എന്ന നിർഭാഗ്യത്തിലായിരുന്നു കൊളംബിയ തോറ്റ് മടങ്ങിയത്. കൊളംബിയൻ ജേഴ്സി അണിഞ്ഞ് കൊളംബിയ പട്ടാളവും വിമാനത്താവളത്തിൽ കൊളംബിയൻ ടീമിനെ സ്വീകരിക്കാൻ എത്തി.

2014ൽ ലോകകപ്പ് കഴിഞ്ഞെത്തിയ കൊളംബിയൻ ടീമിനും വൻ വരവേൽപ്പ് ജനങ്ങൾ നൽകിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നേരിട്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട ടീമാണ് കൊളംബിയ എന്ന് ജോൺ സ്റ്റോൺസ്

ഞാൻ നേരിട്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട ടീം കൊളംബിയ ആണെന്ന് ഇംഗ്ലണ്ട് പ്രതിരോധ താരം ജോൺ സ്റ്റോൺസ്. പ്രീ ക്വാർട്ടർ മത്സരത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ചതിന് ശേഷമാണു സ്റ്റോൺസ് ഇങ്ങനെയൊരു പ്രതികരണവുമായി രംഗത്തെത്തിയത്. അതെ സമയം അവരെ ഫുട്ബോൾ കളിച്ചു തന്നെ തോൽപ്പിക്കാനായതിൽ വളരെ സന്തോഷം ഉണ്ടെന്നും സ്റ്റോൺസ് പറഞ്ഞു.

താൻ ഒരുപാടു എതിരാളികൾക്കെതിരെ മത്സരിച്ചിട്ടുണ്ടെന്നും എന്നാൽ ഫുട്ബോൾ ഗ്രൗണ്ടിൽ ഇത്രയും  മോശം പ്രവർത്തികൾ ആരും കാണിച്ചിട്ടില്ലെന്നും താരം പറഞ്ഞു.  പലപ്പോഴും കൊളംബിയ റഫറിയെ വളയുകയും ഹെൻഡേഴ്സണെ ഇടിക്കുകയും പെനാൽറ്റിക്ക് മുൻപായി പെനാൽറ്റി സ്പോട്ടിൽ കാലു കൊണ്ട് വൃകൃതമാക്കുകയും ചെയ്തു എന്നും സ്റ്റോൺസ് പറഞ്ഞു.

അതെ സമയം പെനാൽറ്റിക്കായി ഇംഗ്ലണ്ട് താരങ്ങൾ ഡൈവ് ചെയ്‌തെന്ന മൗറിഞ്ഞോയുടെയും അർജന്റീന ഫുട്ബോൾ ഇതിഹാസം മറഡോണയുടെയും അഭിപ്രായങ്ങൾ സ്റ്റോൺസ് തള്ളി കളഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ന് മത്സരം നിയന്ത്രിക്കുന്നത് ഒരു പഴയ അർജന്റീനൻ സിനിമാ നടൻ

ഇന്ന് ഉറുഗ്വേ-ഫ്രാൻസ് മത്സരം നിയന്ത്രിക്കുന്നത് നെസ്റ്റർ പിറ്റാന എന്ന റഫറിയാണ്. ഇപ്പോൾ റഫറി ആണെങ്കിൽ മുൻ അർജന്റീനൻ നടനാണ് നെസ്റ്റർ പിറ്റാന. 43കാരനായ നെസ്റ്റർ തന്റെ ചെറുപ്പകാലത്ത് അർജന്റീനൻ സിനിമകളിൽ അഭിനയിച്ചിരുന്നു. 1997ൽ പുറത്തിറങ്ങിയ ഹിറ്റ് സിനിമയായ ദി ഫ്യൂരി എന്ന ആക്ഷൻ സിനിമയിലും നെസ്റ്റർ അഭിനയിച്ചിരുന്നു.

അഭിനയം നിർത്തി റഫറിയിംഗിലേക്ക് തിരിഞ്ഞ നെസ്റ്റർ കഴിഞ്ഞ ലോകകപ്പിലും റഫറി ആയി ഉണ്ടായിരുന്നു. ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരമായ റഷ്യ-സൗദി അറേബ്യ മത്സരം നെസ്റ്റർ ആയിരുന്നു നിയന്ത്രിച്ചത്. ഉറുഗ്വേയുടെ മത്സരത്തിൽ മുമ്പ് നെസ്റ്റർ റഫറി ആയിരുന്നപ്പോഴൊന്നും ഉറുഗ്വേ വിജയിച്ചിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്വീഡൻ ലോകകപ്പ് ഉയർത്തുമെന്ന് ഇബ്രാഹിമോവിച്

സ്വീഡിഷ് ഇതിഹാസം സ്ലാട്ടാൻ ഇബ്രാഹിമോവിച് തന്റെ രാജ്യം ലോകകപ്പ് നേടുമെന്ന് പ്രവചിച്ചു. റഷ്യയിൽ ആരും സ്വീഡൻ ഇവിടെ വരെ എത്തുമെന്ന് പറഞ്ഞിരുന്നില്ല. എന്നാൽ അവർ ഇവിടെ എത്തിയിരിക്കുകയാണ്. ഇനി എന്തും സാധ്യമാണ് ഇബ്ര പറയുന്നു. നാളെ ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഇരിക്കുകയാണ് സ്വീഡൻ.

ഇംഗ്ലണ്ടിനെ സ്വീഡൻ തോൽപ്പിക്കും എന്നും ഇബ്ര പറഞ്ഞു. “മെക്സിക്കോ എന്ന മികച്ച ടീമിനെയും പിറകെ സ്വിറ്റ്സർലാന്റിനെയും ഇതേ സ്വീഡൻ തോൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇംഗ്ലീഷ് ടീമും സ്വീഡന് മുന്നിൽ വീഴും”. ഇബ്ര പറഞ്ഞു. സ്വീഡന് ഇംഗ്ലണ്ടിനെതിരെ ഉള്ള മികച്ച റെക്കോർഡും ഇബ്ര ഓർമ്മിപ്പിച്ചു. 1994ന് ശേഷം സ്വീഡൻ ആദ്യമായാണ് ലോകകപ്പിന്റെ ക്വാർട്ടറിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

“ബെൽജിയത്തെ 90 മിനുട്ടിനുള്ളിൽ തോൽപ്പിക്കലാണ് ലക്ഷ്യം” – ബ്രസീൽ പരിശീലകൻ

ഇന്ന് നടക്കുന്ന ക്വാർട്ടർ പോരിൽ ആദ്യ 90 മിനുട്ടിൽ തന്നെ ബെൽജിയത്തെ തോൽപ്പിക്കലാണ് ലക്ഷ്യം എന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ പറഞ്ഞു. എക്സ്ട്രാ ടൈമും അതിനു ശേഷമുള്ള പെനാൾട്ടി ലോട്ടറിയും വേണ്ട എന്നാണ് ടിറ്റെയുടെ അഭിപ്രായം. പെനാൾട്ടി ഒരു ലോട്ടറി ആണെന്നും അതിൽ കിട്ടുന്ന ഫലം താൻ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പെനാൾട്ടിക്ക് പകരം വേറെ ഒരു മാർഗം കണ്ടുപിടിക്കണം എന്നും കൂട്ടിച്ചേർത്തു.

തനിക്ക് ടെൻഷൻ ഇല്ല എന്നും, തന്റെ താരങ്ങൾ മികച്ച രീതിയിൽ കളിക്കുന്നു എന്നത് തന്റെ വിഷമങ്ങൾ ഇല്ലാതാക്കുന്നു എന്നും ടിറ്റെ പറഞ്ഞു. “ബ്രസീലിൽ ഉള്ളവരൊക്കെ മികച്ച കളിക്കാരാണെന്നും ഡ്രിബിൾ ചെയ്യാനുള്ള അവരുടെ കഴിവ് എല്ലാവരെയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഒരോ താരത്തിന് നേരെയും പന്തുമായി പോകാൻ സഹായിക്കുന്നു” ടിറ്റെ പറയുന്നു.

കൗണ്ടർ അറ്റാക്കിലെ ബ്രസീൽ താരങ്ങളുടെ വേഗതയും തനിക്ക് പ്രതീക്ഷ നൽകുന്നതായും ടിറ്റെ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version