“ബെൽജിയത്തെ 90 മിനുട്ടിനുള്ളിൽ തോൽപ്പിക്കലാണ് ലക്ഷ്യം” – ബ്രസീൽ പരിശീലകൻ

ഇന്ന് നടക്കുന്ന ക്വാർട്ടർ പോരിൽ ആദ്യ 90 മിനുട്ടിൽ തന്നെ ബെൽജിയത്തെ തോൽപ്പിക്കലാണ് ലക്ഷ്യം എന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ പറഞ്ഞു. എക്സ്ട്രാ ടൈമും അതിനു ശേഷമുള്ള പെനാൾട്ടി ലോട്ടറിയും വേണ്ട എന്നാണ് ടിറ്റെയുടെ അഭിപ്രായം. പെനാൾട്ടി ഒരു ലോട്ടറി ആണെന്നും അതിൽ കിട്ടുന്ന ഫലം താൻ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പെനാൾട്ടിക്ക് പകരം വേറെ ഒരു മാർഗം കണ്ടുപിടിക്കണം എന്നും കൂട്ടിച്ചേർത്തു.

തനിക്ക് ടെൻഷൻ ഇല്ല എന്നും, തന്റെ താരങ്ങൾ മികച്ച രീതിയിൽ കളിക്കുന്നു എന്നത് തന്റെ വിഷമങ്ങൾ ഇല്ലാതാക്കുന്നു എന്നും ടിറ്റെ പറഞ്ഞു. “ബ്രസീലിൽ ഉള്ളവരൊക്കെ മികച്ച കളിക്കാരാണെന്നും ഡ്രിബിൾ ചെയ്യാനുള്ള അവരുടെ കഴിവ് എല്ലാവരെയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഒരോ താരത്തിന് നേരെയും പന്തുമായി പോകാൻ സഹായിക്കുന്നു” ടിറ്റെ പറയുന്നു.

കൗണ്ടർ അറ്റാക്കിലെ ബ്രസീൽ താരങ്ങളുടെ വേഗതയും തനിക്ക് പ്രതീക്ഷ നൽകുന്നതായും ടിറ്റെ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version