റഷ്യൻ ലോകകപ്പിൽ ഉത്തേജന മരുന്നടിച്ച താരങ്ങൾ ഒന്നുമില്ലെന്ന് ഫിഫ. റഷ്യൻ ലോകകപ്പിൽ പങ്കെടുത്ത താരങ്ങൾക്കെല്ലാം ടോപ്പ് ടെസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരു താരവും അതിൽ പോസിറ്റീവ് ആയിട്ടില്ലെന്നും ഫിഫ അറിയിച്ചു. ഇത്രയും വലിയൊരു ഉത്തേജന മരുന്ന് പരിശോധന ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഫിഫ അധികൃതർ കൂട്ടിച്ചേർത്തു.
ജനുവരി 2018 മുതൽ 2,037 ടെസ്റ്റുകളാണ് ഫിഫ നടത്തിയത് 3,985,സാമ്പിളുകൾ അത് മൂലം ഫിഫ ശേഖരിക്കുകയും ചെയ്തു. അവസാന നാളിൽ ഉൾപ്പെട്ട ടീമിലെ കളിക്കാർ ആവറേജ് നാല് റെസ്റ്റുകൾക്കെങ്കിലും വിധേയരായിട്ടുണ്ടാവുമെന്നാണ് ഫിഫയുടെ കണക്ക് കൂട്ടൽ. ടെസ്റ്റ് സാമ്പിളുകൾ പത്ത് വർഷത്തേക്ക് സൂക്ഷിച്ച് വെക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial