വനിതാ ഫുട്ബോൾ ലോകകപ്പ് ഫുട്ബോളിന് ഗംഭീര തുടക്കം. ന്യൂസിലൻഡ് വനികൾ അവരുടെ ചരിത്രത്തിളെ ആദ്യ ലോകകപ്പ് വിജയം ഇന്ന് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സ്വന്തമാക്കി. ആതിഥേയരായ ന്യൂസിലൻഡ് ശക്തരായ നോർവേയെ ആണ് തോൽപ്പിച്ച്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു വിജയം. അദ ഹെഗബെർഗ് ഉൾപ്പെടെ വനിത ഫുട്ബോളിലെ വലിയ പേരുകൾ അണിനിരന്ന നോർവേയെ ആൺ താരതമ്യേന കുഞ്ഞരായ ന്യൂസിലൻഡ് തോൽപ്പിച്ചത്.
തുടക്കം മുതൽ മികച്ച അറ്റാക്കുകൾ നടത്തിയതും അവസരങ്ങൾ സൃഷ്ടിച്ചത് ന്യൂസിലൻഡ് തന്നെയായിരുന്നു. എങ്കിലും ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ന്യൂസിലൻഡ് അവർ അർഹിച്ച ഗോൾ കണ്ടെത്തി. 38ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് ഹാൻഡ് നൽകി ക്രോസ് വിൽകിൻസൺ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. വിൽകിൻസന്റെ ലോകകപ്പ് ടൂർണമെന്റുകളിലെ മൂന്നാം ഗോളായിരുന്നു ഇത്.
ഈ ഗോളിന് ശേഷം ലീഡ് ഉയർത്താൻ ന്യൂസിലൻഡിന് നല്ല അവസരങ്ങൾ ലഭിച്ചു. പെർസിവലിന്റെ ഒരു ഷോട്ട് പോസ്റ്റിന് ഉരുമ്മിയാണ് പുറത്ത് പോയത്. അവസാന പത്ത് മിനുട്ടുകളിൽ നോർവേ കളിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമം ഊർജ്ജിതമാക്കി. അവർ അവസരങ്ങൾ സൃഷ്ടിക്കാനും തുടങ്ങി. 81ആം മിനുട്ടിൽ തുവ ഹാൻസന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് നോർവേക്ക് ക്ഷീണമായി.
88ആം മിനുട്ടിൽ ഒരു ഹാൻഡ് ബോളിന് ന്യൂസിലാൻഡിന് ലഭിച്ച പെനാൾട്ടി റിയ പേർസിവലിന് വലയിൽ എത്തിക്കാൻ ആയില്ല. താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. സ്കോർ അപ്പോഴും 1-0 ആയി തുടർന്നു.
ഈ വിജയം ന്യൂസിലൻഡിനെ ഗ്രൂപ്പിൽ ഒന്നാമത് എത്തിച്ചു. ഇവർ രണ്ട് ടീമിനെ കൂടാതെ സ്വിറ്റ്സർലാന്റും ഫിലിപ്പീൻസുമാണ് ഗ്രൂപ്പ് എയിൽ ഉള്ളത്.