ഖത്തർ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ നെതർലന്റ്സ് അമേരിക്കയ്ക്ക് എതിരെ മറുപടിയില്ലാത്ത രണ്ടു ഗോളിന് മുന്നിൽ നിൽക്കുന്നു. മെംഫിസ് ഡിപായും ബ്ലിൻഡും നേടിയ ഗോളുകളാണ് വാൻ ഹാലിന്റെ ടീമിന് ലീഡ് നൽകിയത്.
ഇന്ന് ശക്തമായ ലൈനപ്പുമായാണ് ഹോളണ്ട് ഇറങ്ങിയത്. അവർ മത്സരം ആരംഭിച്ച് 10ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. കോഡി ഗാക്പോ വലതു വിങ്ങിലേക്ക് നൽകിയ പാസ് സ്വീകരിച്ച് ഡംഫ്രൈസ് ബോക്സിലേക്ക് കൈമാറിയ പാസ് ഡിപായ് വലയിലേക്ക് തൊടുത്തു വിട്ടു. താരത്തിന്റെ 42ആം അന്താരാഷ്ട്ര ഗോൾ ആയിരുന്നു ഇത്. 20 പാസുകളുടെ ബിൽഡ് അപ്പിനു ശേഷമായിരുന്നു ഈ ഗോൾ.
21ആം മിനുട്ടിൽ വീണ്ടും ഹോളണ്ടിന് ഒരു അവസരം ലഭിച്ചു. പക്ഷെ ഇത്തവണ ഡിപേക്ക് ലക്ഷ്യം കാണാൻ ആയില്ല. ആദ്യ ഗോൾ മാറ്റി നിർത്തിയാൽ അധികം അവസരങ്ങൾ പിറക്കാത്ത ആദ്യ പകുതിയാണ് ഇന്ന് ഖലീഫ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ കാണാൻ ആയത്. 42ആം മിനുട്ടിലെ ടിം വിയയുടെ ഷോട്ട് ആണ് അമേരിക്കയുടെ ഏക നല്ല ഗോൾ ശ്രമം. ഇത് നൊപേർട് സേവ് ചെയ്യുകയും ചെയ്തു.
ഹാഫ് ടൈമിന്റെ ഇഞ്ച്വറി ടൈമിൽ ഡംഫ്രെസ് നൽകിയ പാസ് സ്വീകരിച്ച് ഡിപായ് ഹോളണ്ടിന്റെ രണ്ടാം ഗോൾ നേടിയതോടെ ഹാഫ് ടൈം വിസിൽ വന്നു.