ഇന്ന് മെസ്സി മറഡോണയുടെ റെക്കോർഡിന് ഒപ്പം എത്തും

Newsroom

ഇന്ന് ലോകകപ്പിൽ മെക്സിക്കോയ്ക്ക് എതിരെ ഇറങ്ങുമ്പോൾ ലയണൽ മെസ്സി മറഡോണയുടെ ഒരു റെക്കോർഡിന് ഒപ്പം എത്തും. ലോകകപ്പിൽ അർജന്റീനക്ക് ആയി ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന മറഡോണയുടെ റെക്കോർഡിനൊപ്പം ആകും മെസ്സി എത്തുക. മെസ്സിയുടെ 21ആം ലോകകപ്പ് മത്സരമാകും ഇന്നത്തേത്. മറഡോണ നാലു ലോകകപ്പുകൾ കൊണ്ട് ഈ റെക്കോർഡിൽ എത്തിയിരുന്നു‌. മെസ്സിക്ക് അഞ്ചു ലോകകപ്പ് വേണ്ടി വന്നു റെക്കോർഡിൽ എത്താൻ.

മെസ്സി 22 11 26 12 45 32 312

ഇന്ന് ഗോൾ അടിക്കുക ആണെങ്കിൽ ഗോളടിയിലും മെസ്സിക്ക് മറഡോണക്ക് ഒപ്പം എത്താം. മെസ്സിക്ക് ഇപ്പോൾ 7 ലോകകപ്പ് ഗോൾ ആണുള്ളത്. മറഡോണക്ക് 8 ലോകകപ്പ് ഗോളുകൾ ഉണ്ട്. അർജന്റീനക്ക് ആയി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ബാറ്റിസ്റ്റ്യൂട്ട ആണ്. അദ്ദേഹം 10 ഗോളുകൾ അർജന്റീനക്ക് വേണ്ടി ലോകകപ്പിൽ നേടിയിട്ടുണ്ട്.