“ഇത് ലോകകപ്പ് ഫൈനൽ ആണ്, മെസ്സി എന്ന ഒരൊറ്റ താരത്തിൽ ഈ ഫൈനലിനെ ഒതുക്കാൻ ആകില്ല”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് ഫൈനൽ മെസ്സിയെ കുറിച്ച് മാത്രമുള്ളതല്ല എന്ന് ഫ്രാൻസ് ഗോൾ കീപ്പർ ഹ്യുഗോ ലോരിസ്. ഈ ലോകകപ്പ് ഫൈനൽ ഒരു കളിക്കാരനിൽ മാത്രമായി കേന്ദ്രീകരിക്കാൻ ആകില്ല ഈ ഇവന്റ് വളരെ പവലുതാണ്. രണ്ട് മഹത്തായ രാജ്യങ്ങൾ തമ്മിലുള്ള ഫൈനലാണിത്,” ലോറിസ് പറഞ്ഞു.

നിങ്ങൾ മെസ്സിയെ പോലൊരു കളിക്കാരനെ നേരിടുമ്പോൾ, നിങ്ങൾ അവനെ ശ്രദ്ധിക്കണം, എന്നാൽ ഈ മത്സരം മെസ്സിയെ കുറിച്ച് മാത്രമുള്ളതല്ല. അദ്ദേഹം പറഞ്ഞു.

Picsart 22 12 14 02 13 54 420

ഫൈനലിൽ എതിരാളികളെ ബഹുമാനിച്ച് കൊണ്ടുള്ള ഒരു ഗെയിം പ്ലാൻ ഞങ്ങൾ ഉണ്ടാകും. ഏത് സാഹചര്യത്തെയുൻ നേരിടാൻ ഉള്ള മാനസികാവസ്ഥ ഫൈനലിൽ ആവശ്യമാണ് എന്നും ലോരിസ് പറഞ്ഞു. ഏത് തരത്തിലുള്ള സാഹചര്യത്തിലും നമുക്ക് പൊരുത്തപ്പെടാൻ കഴിയും എന്നതാണ് ഈ ടീമിന്റെ ശക്തി എന്നും ലോരിസ് പറഞ്ഞു.