മെസ്സി ഇനി ബാറ്റിസ്റ്റ്യൂട്ടക്കും മുകളിൽ

Newsroom

ഇന്ന് ക്രൊയേഷ്യക്ക് എതിരെ നേടിയ ഗോളോടെ ലയണൽ മെസ്സി ഒരു നാഴികകല്ലിലേക്ക് കൂടെ എത്തി. അർജന്റീനക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി മാറി. ഇതിഹാസ താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡ് ആണ് മെസ്സി മെസ്സി മറികടന്നത്. ക്വാർട്ടറിൽ നെതർലന്റ്സിന് എതിരെ നേടിയ ഗോളോടെ ബാറ്റിസ്റ്റ്യൂട്ടക്കും മെസ്സിക്കും 10 ഗോളുകൾ വീതമായിരുന്നു.

Picsart 22 12 14 01 17 58 832

ഇന്ന് നേടിയ ഗോളോടെ മെസ്സിക്ക് 11 ഗോളായി. ഇതോടെ മെസ്സി അർജന്റീനയുടെ ലോകകകപ്പിലെ എക്കാലത്തെയും ടോപ് സ്കോററായി.

ലാറ്റിനമേരിക്കയിൽ ഇനി പെലെക്കും റൊണാൾഡോക്കും മാത്രമെ മെസ്സിയെക്കാൾ ലോകകപ്പിൽ ഗോളുകൾ ഉള്ളൂ. പെലെക്ക് 12 ഗോളുകളും റൊണാൾഡോക്ക് 15 ഗോളുകളുമാണ് ലോകകപ്പിൽ ഉള്ളത്‌