“ഞാൻ തയ്യാർ, വാമോസ് അർജന്റീന” – മെസ്സി

Newsroom

ലോകകപ്പ് ഫൈനലിന് ഞാൻ തയ്യാറാണ് എന്ന് ലയണൽ മെസ്സി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആണ് മെസ്സി ഫൈനലിന് മുന്നെയുള്ള തന്റെ അവസാന പോസ്റ്റ് എഴുതിയത്. ഇന്ന് രാത്രിയാണ് അർജന്റീന ഫൈനലിൽ ഫ്രാൻസിനെ നേരിടുന്നത്. താൻ തയ്യാറാണെന്നും വാമോസ് അർജന്റീന എന്നും മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Picsart 22 12 18 00 54 30 930

ഞങ്ങൾ ഈ ലോകകപ്പിൽ അഞ്ച് ഫൈനലുകളിൽ വിജയിച്ചിട്ടുണ്ട് എന്നും ഞായറാഴ്ചത്തെ ഫൈനലിലും ഇത് തന്നെയായിരിക്കും ഫലം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും മെസ്സി ഫൈനലിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു.

ഞങ്ങൾ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത് ചെറിയ പിഴവുകൾ കൊണ്ടായിരുന്നുനെനും പക്ഷേ അത് ഞങ്ങളെ കൂടുതൽ ശക്തരാക്കാൻ സഹായിച്ചു എന്നുമാണ് ഫൈനലിൽ എത്തിയപ്പോൾ മെസ്സി പറഞ്ഞത്.