എമ്പപ്പെ, ഫ്രാൻസിന്റെ ഈ 19കാരനാണ് ഈ ലോകകപ്പ് ലോകഫുട്ബോളിനായി നൽകുന്ന ഏറ്റവും വലിയ വാഗ്ദാനം. മൊണോക്കോയിൽ നിന്ന് കോടികൾക്ക് പി എസ് ജിയിൽ എത്തിയ അത്ഭുത ബാലൻ എന്ന കേട്ടറിവ് മാത്രമല്ല എമ്പപ്പെ ഇനി ലോകകത്തിന്. മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങൾ ഒറ്റയ്ക്ക് തകർത്തത് മുതൽ പെലെയ്ക്ക് ശേഷം ഒരു ലോകകപ്പിൽ ഫൈനലിൽ ഗോളടിക്കുന്ന ആദ്യ ടീനേജർ എന്ന റെക്കോർഡ് വരെ എമ്പപ്പെ ഈ കഴിഞ്ഞ ലോകകപ്പിൽ സ്വന്തം പേരിലാക്കിയിട്ടുണ്ട്.
ഈ ചെറിയ വലിയ അത്ഭുതത്തെ ലോകം മുഴുവൻ കണ്ടു എന്ന് തന്നെ പറയാം. ആ എമ്പപ്പെയ്ക്ക് തന്നെയാണ് ഈ ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള അവാർഡും ലഭിച്ചത്. ഈ വർഷം ലോകകപ്പിൽ നാലു ഗോളുകൾ ആണ് എമ്പപ്പെ നേടിയത്. 19ആം വയസ്സിലാണ് ഈ നാല് ഗോളുകൾ. ഇതിൽ അർജന്റീനയ്ക്കെതിരെ നേടിയ ഇരട്ട ഗോളുകളും ഫൈനലിലെ ലോംഗ് റേഞ്ചർ സ്ട്രൈക്കും ഉണ്ട്.
കഴിഞ്ഞ ലോകകപ്പിലും യുവതാരത്തിനുള്ള അവാർഡ് ഫ്രാൻസിന് തന്നെ ആയിരുന്നു ലഭിച്ചത്. അന്ന് ബ്രസീൽ ലോകകപ്പിൽ പോൾ പോഗ്ബ ആയിരുന്നു ടൂർണമെന്റിലെ മികച്ച യുവതാരമായി മാറിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial