ഇന്ന് സെമി ഫൈനലിൽ എംബപ്പെയെയും ഫ്രാൻസിനെയും നേരിടാൻ ഒരുങ്ങുകയാണ് മൊറോക്കോ. കൈലിയൻ എംബാപ്പെ നേരിടാൻ ഞാൻ പ്രത്യേക തന്ത്രപരമായ പദ്ധതികളൊന്നും പരീക്ഷിക്കാൻ പോകുന്നില്ല എന്ന് മൊറോക്കോൻ പരിശീലകൻ ഇന്നലെ പറഞ്ഞു.
ഫ്രാൻസിന് എംബപ്പെ മാത്രമല്ല വേറെയും മികച്ച താരങ്ങളുണ്ട്. ഗ്രീസ്‌മാൻ തന്റെ എറ്റവും മികച്ച ഫോമിൽ നിൽക്കുകയാണ്. ഒപ്പം ഓസ്മാൻ ഡെംബെലെയും ഗംഭീര പ്രകടനമാണ് നടത്തുന്നത്. നമ്മൾ എംബാപ്പെയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ അത് തെറ്റാകും. അവർ ലോക ചാമ്പ്യന്മാരാണ്. റെഗ്രഗുയി പറഞ്ഞു.
സെമിയിൽ പിഎസ്‌ജി ടീമംഗങ്ങളായ എംബാപ്പെയും അച്‌റഫ് ഹക്കിമിയും തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണെന്നും മൊറോക്കൻ കോച്ച് പറഞ്ഞു.
എന്നെക്കാൾ നന്നായി എംബാപ്പെയെ അച്‌റഫിന് അറിയാം, കൂടാതെ ദിവസേന അദ്ദേഹത്തോടൊപ്പം പരിശീലനം നടത്തുകയും ചെയ്യുന്നു, അതിനാൽ എംബപ്പെയെ എങ്ങനെ നേരിടണമെന്ന് എന്നെക്കാൾ നന്നായി ഹകീമിക്ക് അറിയാം. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഹക്കിമി, അതിനാൽ ഇത് ഇരുവരും തമ്മിലുൻ മികച്ച പോരാട്ടമായിരിക്കും നമ്മുക്ക് കാണാൻ ആവുക. റെഗ്രഗുയി കൂട്ടിച്ചേർത്തു.