തങ്ങളുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ച അന്ന് തന്നെ സെനഗലിന് ഞെട്ടിക്കുന്ന തിരിച്ചടി. അവരുടെ പ്രധാനതാരമായ സാദിയോ മാനെ പരിക്കേറ്റു പുറത്ത് പോയത് ആണ് ആഫ്രിക്കൻ ചാമ്പ്യൻമാരെ ഞെട്ടിച്ചത്. ഹോളണ്ടും ആയുള്ള ലോകകപ്പിൽ സെനഗലിന്റെ ആദ്യ മത്സരത്തിനു ഇനി വെറും 13 ദിവസം മാത്രമാണ് ബാക്കിയുള്ളത്.

ബയേൺ മ്യൂണിക്, വെർഡർ ബ്രമൻ മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ തന്നെ മാനെക്ക് പരിക്ക് പറ്റി. തുടർന്ന് മത്സരത്തിൽ തുടരാൻ ആവാത്ത താരത്തെ ബയേൺ പിൻവലിക്കുകയും പകരം ലിറോയ് സാനെയെ ഇറക്കുകയും ചെയ്യുക ആയിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ പരിക്ക് ഗുരുതരമാണോ അല്ലയോ എന്ന് പറയാൻ പറ്റൂ. പരിക്ക് ഗുരുതരം ആവല്ലേ എന്ന പ്രാർത്ഥനയിൽ ആണ് സെനഗൽ ആരാധകർ.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







