അർഹിക്കാത്ത ലോകകപ്പ് വെള്ളി മെഡൽ നിരസിച്ചു ക്രോയേഷ്യയുടെ നിക്കോള കലിനിച്. ക്രോയേഷ്യയുടെ ലോകകപ്പ് ആദ്യ മത്സരത്തിൽ സബ് ആയി ഇറങ്ങാൻ വിസമ്മതിച്ച കലിനിച്ചിനെ പരിശീലകൻ നാട്ടിലേക്ക് തിരിചയച്ചിരുന്നു എങ്കിലും ലോകകപ്പ് വെള്ളി മെഡൽ അർഹത ഉണ്ടായിരുന്നു. പക്ഷെ കളിക്കാത്ത തനിക്ക് വെള്ളിമെഡൽ വേണ്ടെന്നും താൻ നിരസിക്കുകയാണെന്നും പറഞ്ഞ് കലിനിച് രംഗത്തെത്തി.
ഇന്റർ മിലാൻ താരമായ കാലിനിച്‌നൈജീരിയക്ക് എതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപട്ടിരുന്നില്ല. 85 ആം മിനുട്ടിൽ സബ് ആയി ഇറങ്ങാൻ ക്രോയേഷ്യൻ പരിശീലകൻ ഡാലിച് നിർദ്ദേശിച്ചെങ്കിലും താരം വിസമ്മതിച്ചു. പിറ്റേ ദിവസം തന്നെ താരത്തിനെതിരെ അച്ചടക്ക നടപടി വന്നിരുന്നു. ക്രോയേഷ്യ ഫൈനലിൽ എത്തിയതോടെ താരത്തെ പോലെയാകരുത് എന്ന് പറഞ്ഞുള്ള ട്രോളുകൾ ശ്രദ്ധേയമായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
