ഇറ്റലിയെ തകർത്തെറിഞ്ഞ് സ്വീഡൻ ലോകകപ് പ്രീക്വാർട്ടറിൽ

Newsroom

വനിതാ ഫുട്ബോൾ ലോകകപ്പിൽ വലിയ വിജയവുമായി സ്വീഡൻ‌ പ്രീക്വാർട്ടർ ഉറപ്പിച്ചു‌. ഗ്രൂപ്പ് ജിയിൽ ഇന്ന് നടന്ന മത്സരത്തിൽ ഇറ്റലിയെ നേരിട്ട സ്വീഡൻ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്‌. ഇത് സ്വീഡന്റെ പ്രീക്വാർട്ടർ സ്ഥാനവംവും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു എന്ന് പറയാം. കഴിഞ്ഞ മത്സരത്തിൽ സ്വീഡൻ ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ചിരുന്നു.

സ്വീഡൻ 23 07 29 15 05 04 594

ഇന്ന് ആദ്യ പകുതിയിൽ തന്നെ അവർ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തി. 39ആം മിനുട്ടിൽ അമാന്ദ ഇല്ലെസ്റ്റെഡ് ആണ് അവർക്ക് ലീഡ് നൽകിയത്. പിന്നാലെ 44ആം മിനുട്ടിൽ ഫ്രിദൊലിന റോൾഫോ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കും മുമ്പ് സ്റ്റിന ബ്ലാക് സ്റ്റീനിയസും സ്വീഡനായി ഗോൾ നേടി.

50ആം മിനുട്ടിൽ അമാന്ദ ഇല്ല്സ്റ്റെഡ് തന്റെ രണ്ട് ഗോൾ നേടി. സ്കോർ 4-0. ഇല്ലെസ്റ്റെഡിന്റെ ടൂർണമെന്റിലെ നാലാം ഗോളായിരുന്നു ഇത്. 95ആം മിനുട്ടിൽ റെബേക ബ്ലോംകൊവിസ്റ്റും കൂടെ ഗോൾ നേടിയതോടെ സ്വീഡന്റെ വിജയം പൂർത്തിയായി.