ഇന്നലെ ജപ്പാന് എതിരായ മത്സരത്തിന് മുമ്പ് ജർമ്മൻ താരങ്ങൾ വാ മൂടി പ്രതിഷേധിച്ചിരുന്നു. ആ പ്രതിഷേധത്തിൽ ആയിരുന്നില്ല കളിയിൽ ആയിരുന്നു ജർമ്മനി ശ്രദ്ധ കൊടുക്കേണ്ടിയിരുന്നത് എന്ന് ബെൽജിയൻ താരം ഹസാർഡ് പറഞ്ഞു. പ്രതിഷേധം ഒക്കെ നല്ലത് തന്നെ പക്ഷെ അവർ മത്സരം തോറ്റില്ലേ എന്ന് ഹസാർഡ് ചോദിച്ചു. പ്രതിഷേധത്തിന് നിക്കാതെ ഫുട്ബോൾ കളിച്ച് ആ മത്സരം വിജയിച്ചിരുന്നെങ്കിൽ ജർമ്മൻ താരങ്ങൾക്ക് സന്തോഷിക്കാൻ ആകുമായിരുന്നു എന്നും ഹസാർഡ് പറഞ്ഞു.
ഞാൻ ഇവിടെ രാഷ്ട്രീയ സന്ദേശം നൽകാൻ അല്ല വന്നത്. അതിന് പറ്റിയ ആൾക്കാര് ഫുട്ബോളിന് പുറത്ത് ഉണ്ട്. ഞങ്ങൾക്ക് ഫുട്ബോളിൽ ശ്രദ്ധ കൊടുക്കാനാണ് താല്പര്യം എന്നും ഹസാർഡ് പറഞ്ഞു. വൺ ലവ് ആം ബാൻഡ് അണിയാൻ അനുവദിക്കാത്തത് ആയിരുന്നു ജർമ്മനി വാ മൂടി പ്രതിഷേധിക്കാൻ ഉള്ള കാരണം.
ഇന്നലെ ജർമ്മനി ജപ്പാനോട് പരാജയപ്പെട്ടപ്പോൾ ഹസാർഡിന്റെ ബെൽജിയം കാനഡയ്ക്ക് എതിരെ ഒരു ഗോളിന്റെ വിജയം നേടി.