ഫിഫ ഫുട്‌ബോൾ ലോകകപ്പുകളിൽ എന്നും വലിയ തരംഗം ആവാറുള്ള ഔദ്യോഗിക ഗാനങ്ങൾക്ക് പുതിയ കൂട്ട്. ഇത്തവണ ഒരു പാട്ടിനു പകരം നിരവധി പാട്ടുകൾ ആണ് ഫിഫ ഔദ്യോഗികമായി പുറത്ത് ഇറക്കുക. അതിലെ ആദ്യ ഗാനമാണ് ഫിഫ ഇപ്പോൾ പുറത്ത് വിട്ടത്. ട്രിനിടാഡ് കാർഡോന, ഡേവിഡ്, ആയിഷ എന്നിവർ പാടിയ ഹയ്യ, ഹയ്യ എന്ന പാട്ട് ആഫ്രിക്കൻ, അമേരിക്കൻ, മിഡിൽ ഈസ്റ്റ് പ്രതിനിധാനം ആണ് എന്നാണ് ഫിഫ പറയുന്നത്.
ഒന്നിച്ചു നിൽക്കുന്നത് ആണ് നല്ലത് എന്ന ഒരുമയുടെ സന്ദേശം ആണ് ഹയ്യ, ഹയ്യ മുന്നോട്ട് വക്കുന്നത്. ആരിസോണയിൽ നിന്നുള്ള ട്രിനിടാഡും, നൈജീരിയയിൽ നിന്നുള്ള ഡേവിഡും, ഖത്തറിൽ നിന്നുള്ള ആയിഷയും മൂന്നു സംസ്കാരങ്ങളുടെ ശബ്ദം ആണ് പാട്ടിലൂടെ ഫിഫ ലോകകപ്പിന് എത്തിക്കുന്നത്. വരും മാസങ്ങളിൽ മറ്റ് ഔദ്യോഗിക ഗാനങ്ങളും ഫിഫ പുറത്ത് വിടും.