ഫ്രാൻസും അർജന്റീനയും തമ്മിൽ നടന്ന ഫൈനലിൽ ആറ് ഗോളുകൾ പിറന്നതോടെ ഖത്തർ ലോകകപ്പ് ടൂർണമെന്റിൽ ഗോളുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് പിറന്നു. 172 ഗോളുകൾ എന്ന ലോകകപ്പ് റെക്കോർഡ് ആണ് പുതുതായി പിറന്നത്.
1998 ലും 2014 ലും ലോകകപ്പിൽ 171 ഗോളുകൾ വന്നിരുന്നും ആ ടൂർണമെന്റുകൾക്ക് ആയിരുന്നു ഗോളടിയിൽ ഇതുവരെയുള്ള റെക്കോർഡ്. 1998 ൽ ഫ്രാൻസിൽ നടന്ന ടൂർണമെന്റ് മുതൽ ആണ് നിലവിലെ 64 ഗെയിമുകളുള്ള 32 ടീമു ഉൾപ്പെടുന്ന ലോകകപ്പ് തുടങ്ങിയത്.
2026 ലോകകപ്പിൽ 48 ടീമുകളിലേക്ക് ലോകകപ്പ് വലുതാകുമ്പോൾ ഖത്തറിൽ പിറന്ന റെക്കോർഡ് പഴയ കഥയാകും. 1954-ലെ സ്വിറ്റ്‌സർലൻഡിൽ നടന്ന ലോകകപ്പിലെ ശരാശരി ഒരു മത്സരത്തിൽ 5.38 ഗോളുകൾ എന്ന റെക്കോർഡ് തകർക്കാൻ ഖത്തറിനും ആയില്ല. ഖത്തറിലെ ഓരോ കളിയിലും ശരാശരി 2.63 ഗോളുകൾ ആണ് പിറന്നത്.