സ്പെയിനും ജർമ്മനിയും തമ്മിലുള്ള മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിതമായി നിൽക്കുന്നു. അത്യന്ത്യം ആവേശകരമായിരുന്ന ആദ്യ പകുതിയിൽ ഗോൾ മാത്രമാണ് അകന്നു നിന്നത്.
ഗ്രൂപ്പ് ഇയിലെ ഏറ്റവും വലിയ പോരാട്ടത്തിൽ ആവേശകരമായ തുടക്കമാണ് അൽ ബൈത് സ്റ്റേഡിയത്തിൽ ലഭിച്ചത്. മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടിൽ തന്നെ സ്പെയിന് ക്ലൊയർ കട്ട് അവസരം ലഭിച്ചു . ഗവിയും അസൻസിയോയും ചേർന്ന് നടത്തിയ മുന്നേറ്റം ഡാനി ഒൽമോയിലേക്ക് എത്തി. ഓൽമോയുടെ ഷോട്ട് നോയറും ഒപ്പം ഗോൾ പോസ്റ്റും വേണ്ടി വന്നു ഗോളിൽ നിന്ന് അകറ്റി നിർത്താൻ.
തുടക്കത്തിലും ആദ്യ പകുതിയിലും പന്ത് അധികവും സ്പെയിനിന്റെ കാലിൽ ആയിരുന്നു. 24 മിനുട്ടിലാണ് ജർമ്മനിയുടെ ആദ്യ നല്ല അവസരം വരുന്നത്. സ്പാനിഷ് ഗോൾ കീപ്പൻ ഉനായ് സിമൺ നൽകിയ പാസ് നേരെ എത്തിയ ഗ്നാബറിയിൽ ആയിരുന്നു. അദ്ദേഹം തൊടുത്ത ഷോട്ട് പക്ഷെ ടാർഗറ്റിലേക്ക് എത്തിയില്ല.
33ആം മിനുട്ടിൽ സ്പെയിൻ ഇടതു വിങ്ങിലൂടെ നല്ല അവസരം സൃഷ്ടിച്ചു. ഫെറാൻ ടോറസിന് ഗോളടിക്കാനുള്ള അവസരം ഉണ്ടായി. ടോറസിന്റെ ഇടം കാലൻ ഷോട്ട് നൂയറിന്റെയും ഗോൾ പോസ്റ്റിന്റെയും മുകളിലൂടെ പുറത്ത് പോയി. ഈ നീക്കം പിന്നീട് ഓഫ്സൈഡ് ആണെന്ന് ഫ്ലാഗ് ഉയർന്നു എങ്കിലും നല്ല നീക്കമായുരുന്നു.
39ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് റൂദിഗർ ജർമ്മനിക്കായി ഗോൾ നേടി. പക്ഷെ ആഹ്ലാദിക്കും മുമ്പ് തന്നെ വാർ ഓഫ്സൈഡ് ആണെന്ന് വിധിച്ചു. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.