ജർമ്മനിയും ജപ്പാനും തമ്മിലുള്ള മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ മുൻ ചാമ്പ്യന്മാരായ ജർമ്മനി എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുകയാണ്. ഒരു പെനാൾട്ടി ഗോളാണ് ജപ്പാന് തിരിച്ചടി ആയത്.
ഇന്ന് അൽ റയ്യാൻ സ്റ്റേഡിയത്തിൽ ജർമ്മനിയെ തടയാൻ ഉറച്ചാൻ ജപ്പാൻ ഇറങ്ങിയത്. എട്ടാം മിനുട്ടിൽ ജർമ്മനിയെ ഞെട്ടിച്ച് ജപ്പാൻ ഒരു ഗോൾ നേടി എങ്കിലും ഓഫ് സൈഡ് ഫ്ലാഗ് വന്നു. ഗുണ്ടോഗൻ നഷ്ടപ്പെടുത്തിയ ബോളുമായി കുതിച്ച ഇറ്റോ വലതു വിങ്ങിൽ നിന്ന് ക്രോസ് നൽകി മയേദ പന്ത് വലയിലും എത്തിച്ചു. പക്ഷെ അപ്പോഴേക്ക് ഫ്ലാഗ് ഉയർന്നിരുന്നു. ഇതിനു ശേഷം ജർമ്മൻ അറ്റാക്കുകൾ ആണ് കണ്ടത്. മാഞ്ചസ്റ്റർ സിറ്റി ഗുണ്ടോഗൻ തന്നെ രണ്ടു തവണ ഗോളിന് അരികെ എത്തി. ജപ്പാൻ ഡിഫൻസിന്റെ മികച്ച ബ്ലോക്കുകൾ ഏഷ്യൻ ടീമിനെ രക്ഷിച്ചു. ഗോണ്ടയുടെ നലൽ സേവുകളും കാണാൻ ആയി.
31ആം മിനുട്ടിൽ ജർമ്മനിക്ക് ഒരു പെനാൾട്ടി ലഭിച്ചു. കിമ്മിചിന്റെ പാസ് സ്വീകരിച്ച് റോം പെനാൾട്ടി ബോക്സിൽ ജപ്പാൻ കീപ്പർ ഗോണ്ടയെ കബളിപ്പിക്കാൻ ശ്രമിക്കെ ജർമ്മൻ താരത്തെ ഗോൾ കീപ്പർ വീഴ്ത്തി. റഫറി പെനാൾട്ടി സ്പോട്ടിലേക്ക് കൈ ചൂണ്ടി. വിശ്വസ്തനായ ഗുണ്ടോവൻ എടുത്ത പെനാൾട്ടി വലയിൽ. സ്കോർ 1-0. ഗുണ്ടോവന്റെ ലോകകപ്പിലെ ആദ്യ ഗോളായി ഇത്.
ഈ ഗോളിന് ശേഷം ജർമ്മനിയുടെ തുടർ ആക്രമണങ്ങൾ വന്നെങ്കിലും കൂടുതൽ ഗോൾ നേടാൻ ജർമ്മനിക്ക് ആയില്ല. ആദ്യ പകുതിയുടെ അവസാനം ഒരു ജർമ്മൻ അറ്റാക്ക് കായ് ഹവേർട്സിന്റെ ഗോൾ ആയെങ്കിലും ഗ്നാബറിയുടെ പാസ് വരുൻ മുമ്പ് ഹവേർട്സ് ഓഫ് സൈഡ് ആയിരുന്നു എന്ന് വാർ വിധി വന്നു. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.