ഫ്രാൻസിന് വിജയത്തിലും സന്തോഷത്തിലും പരിക്കിന്റെ തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ അവരുടെ ഡിഫൻഡർ ലൂക്കാസ് ഹെർണാണ്ടസ് ഇനി ഈ ലോകകപ്പിൽ കളിക്കില്ല. മെഡിക്കൽ ടെസ്റ്റ് റിപ്പോർട്ട് വന്നതിന് പിന്നാലെ താരം നീണ്ടകാലം പുറത്ത് ഇരിക്കും എന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ (എഫ്എഫ്എഫ്) അറിയിച്ചു.
26കാരന് ലിഗമെന്റ് ഇഞ്ച്വറി ആണ് ഏറ്റിരിക്കുന്നത്. 6 മാസത്തിൽ അധികം ചുരുങ്ങിയത് ലുകാസ് പുറത്ത് ഇരിക്കേണ്ടി വരും. ഇന്നലെ സഹോദരൻ തിയോ ഹെർണാണ്ടസ് ആയിരുന്നു കളത്തിൽ ലുകസ് ഹെർണാണ്ടസിന് പകരക്കാരനായത്. ഇനിയുള്ള മത്സരങ്ങളിൽ തിയോ സ്റ്റാർട് ചെയ്യാൻ ആണ് സാധ്യത. ഈ ലോകകപ്പിൽ ഫ്രാൻസിന് പരിക്ക് കാരണം നഷ്ടപ്പെടുന്നവരുടെ ലിസ്റ്റ് ഇതോടെ വർധിക്കുകയാണ്. ഇതിനകം ബെൻസീമ, പോഗ്ബ, കാന്റെ, കിംപെമ്പെബെ, എങ്കുങ്കു എന്നിവരെയും ഫ്രാൻസിന് പരിക്ക് കാരണം നഷ്ടനായിട്ടുണ്ട്.