ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഡെന്മാർക്കും ഫ്രാൻസും ഇന്ന് ഏറ്റുമുട്ടുകയാണ്. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ മത്സരം ഗോൾരഹിതമാണ്. ഡെന്മാർക്ക് ഡിഫൻസ് ഭേദിക്കാൻ ഫ്രാൻസ് നന്നായി ശ്രമിച്ചു എങ്കിലും ഇതുവരെ ഗോൾ നേടാൻ ലോക ചാമ്പ്യന്മാർക്ക് ആയിട്ടില്ല.
ഫ്രാൻസ് ഇന്ന് ഡെന്മാർക്കിനെതിരെ അത്ര വേഗത്തിൽ അല്ല തുടങ്ങിയത്. ഡെന്മാർക്ക് അത്ര ചെറിയ ടീം അല്ലാത്തത് കൊണ്ട് തന്നെ അവർ അധികം പ്രസ് ചെയ്യാതെ കരുതലോടെ ആണ് തുടങ്ങിയത്. എംബാപ്പെയുടെ പേസ് ഇടക്ക് ഡെന്മാർക്ക് വെല്ലുവിളി ആയി. 20ആം മിനുട്ടിൽ ഡെംബലെയുടെ ഒരു ക്രോസ് റാബിയോ ഹെഡ് ചെയ്തു എങ്കിലും കാസ്പർ ഷീമൈക്കളിന്റെ പറക്കും സേവ് ഡെന്മാർക്കിന്റെ രക്ഷയ്ക്ക് എത്തി. ഇതായിരുന്നു ആദ്യ പകുതിയിലെ ആദ്യ ഗോൾ ശ്രമം.
പതിയെ ഫ്രാൻസ് കൂടുതൽ സമ്മർദ്ദം ഡെന്മാർക്ക് ഡിഫൻസിന് മേൽ ചെലുത്താൻ തുടങ്ങി. 33ആം മിനുട്ടിൽ ഗ്രീസ്മന്റെ ഒരു ഷോട്ടും കാസ്പെർ തടഞ്ഞു. 35ആം മിനുട്ടിൽ ഡെന്മാർക്കിന്റെ ഒരു കൗണ്ടർ ഫ്രാൻസിനെ പ്രതിരോധത്തിൽ ആക്കി. കോർണിലിയസിന്റെ ഷോട്ട് പക്ഷെ ടാർഗറ്റിലേക്ക് എത്തിയില്ല.
40ആം മിനുട്ടിൽ ഡെംബലെയുടെ പാസിൽ നിന്ന് എംബപ്പെക്ക് നല്ല അവസരം കിട്ടി. എംബപ്പെയുടെ ഷോട്ട് ആകാശത്തേക്കാണ് പോയത്.