ലോകകപ്പ് യോഗ്യത, ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങൾ ഗുവാഹത്തയിലും കൊൽക്കത്തയിലും

2022 ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ഇന്ത്യയുടെ ആദ്യ രണ്ട് ഹോം മത്സരങ്ങളുടെ വേദി തീരുമാനമായി. ഗുവാഹത്തിയും കൊൽക്കത്തയും ആകും ആദ്യ രണ്ട് മത്സരങ്ങൾക്ക് വേദിയാവുക. ഒമാനെതിരെയും ബംഗ്ലാദേശിനെതിരെയും ആണ് ഇന്ത്യയുടെ ആദ്യ രണ്ട് ഹോം മത്സരങ്ങൾ. ഒമാനെതിരായ മത്സരം ഗുവാാത്തിയിലും ബംഗ്ലാദേശിനെതിരായ മത്സരം കൊൽക്കത്തയിലും നടക്കും.

സെപ്റ്റംബർ 5 മുതലാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നത്. ഒമാൻ, ബംഗ്ലാദേശ് എന്നിവർക്ക് ഒപ്പം അഫ്ഗാനിസ്താൻ, ഖത്തർ എന്നിവരും ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പിൽ ഉണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമേ ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് കടക്കാൻ പറ്റുകയുള്ളൂ. അവസാന രണ്ടു ഹോം മത്സരങ്ങൾക്കുള്ള വേദികൾ പിന്നീ തീരുമാനിക്കും.