“മെസ്സിക്ക് ഈ ട്രോഫിയുടെ അഭാവം ഉണ്ടെന്ന് അറിയാം പക്ഷെ ഞങ്ങളും രാജ്യത്തിനായി പോരാടാൻ ആണ് എത്തിയത്”

Newsroom

ലയണൽ മെസ്സിക്ക് ലോകകപ്പ് ഇല്ല എന്നതും അദ്ദേഹം ലോകകപ്പ് നേടിയാൽ അദ്ദേഹത്തിന്റെ കരിയർ പെർഫക്ട് ആയി മാറും എന്നും തനിക്ക് അറിയാം എന്നും എന്നാൽ ഫ്രാൻസും താനും ലോകകപ്പ് നേടാൻ ആണ് വന്നത് എന്നും ഫ്രഞ്ച് താരം ഡെംബലെ പറഞ്ഞു. മെസ്സിക്ക് ഈ ട്രോഫിയുടെ അഭാവം ഉണ്ടെന്ന് അറിയാം പക്ഷെ ഞങ്ങളും ഞങ്ങളുടെ രാജ്യത്തിന്റെ അഭിമാനം ഉയർത്താൻ ആണ് ഇവിടെ എത്തിയത്. അതിനായി പൊരുതും. ഡെംബലെ പറഞ്ഞു.

മെസ്സി ഒരു അസാധാരണ കളിക്കാരനാണ്. മെസ്സിയും ഇനിയേസ്റ്റയും കാരണം ആണ് ഞാൻ ബാഴ്സലോണയെ സ്നേഹിച്ചത്. ഞാൻ അദ്ദേഹത്തോടൊപ്പം വളരെ നല്ല വർഷങ്ങൾ ചെലവഴിച്ചു. ഞാൻ ബാഴ്‌സലോണയിൽ എത്തിയപ്പോൾ അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു. ഡെംബലെ പറഞ്ഞു.

Picsart 22 12 17 00 30 43 835

ഈ ഫൈനലിൽ മെസ്സി നന്നായി കളിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം, കാരണം അവൻ വളരെ അപകടകാരിയാണ്. അദ്ദേഹത്തിന് പന്ത് കിട്ടുന്ന അവസരം കുറക്കണം. ഡെംബലെ കൂട്ടിച്ചേർത്തു.