മെക്സിക്കോക്ക് എതിരെ ഞങ്ങളെ രക്ഷിച്ചത് മെസ്സിയാണ്, മെസ്സിക്ക് പിഴവ് പറ്റുമ്പോൾ ഒന്നിച്ചു പിന്തുണക്കും – ഡീപോൾ

Picsart 22 12 01 03 35 48 489

പോളണ്ടിനു എതിരെ ലയണൽ മെസ്സി പെനാൽട്ടി പാഴാക്കിയത് കാര്യമാക്കേണ്ടത് ഇല്ലെന്നു വ്യക്തമാക്കി അർജന്റീന താരം റോഡ്രിഗോ ഡീപോൾ. മെസ്സി ആണ് ഞങ്ങളുടെ ക്യാപ്റ്റൻ മെസ്സിയാണ് ഞങ്ങളെ നയിക്കുന്നത്. മെക്സിക്കോക്ക് എതിരായ മത്സരം തങ്ങൾക്ക് തുറന്നു തന്നതും തങ്ങളെ ജയത്തിലേക്ക് നയിച്ചതും അദ്ദേഹം ആണ്.

ഇന്ന് അദ്ദേഹത്തിനു പിഴക്കുന്ന സമയത്ത് തങ്ങൾ അദ്ദേഹത്തിന് പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കും എന്നും പിന്തുണ നൽകും എന്നും തെളിയിച്ചത് ആണ് പോളണ്ടിനു എതിരെ കണ്ടത് എന്നും ഡീപോൾ കൂട്ടിച്ചേർത്തു. അർജന്റീനക്ക് ആയി എല്ലാം നൽകി പൊരുതാൻ തയ്യാറാണ് താൻ എന്നു പറഞ്ഞ ഡീപോൾ താൻ തന്റെ കളത്തിലെ മനോഭാവം മാറ്റാൻ തയ്യാറല്ല എന്നും കൂട്ടിച്ചേർത്തു. സൗദി അറേബ്യക്ക് എതിരായ ആദ്യ മത്സരത്തിൽ വലിയ വിമർശനം കേട്ട ഡീപോൾ പോളണ്ടിനു എതിരെ മധ്യനിരയിൽ ഉഗ്രൻ പ്രകടനം ആയിരുന്നു നടത്തിയത്.